ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു

തൃശൂർ
എസ്എൻഡിപി യോഗം ആഭിമുഖ്യത്തിൽ ജില്ലയിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു. തൃശൂർ യൂണിയൻ നേതൃത്വത്തിൽ തെക്കേ ഗോപുരനടയിൽ നടത്തിയ മഹാസമാധി ദിനാചരണം ഇൻകം ടാക്‌സ് അഡീഷണൽ കമീഷണർ ജ്യോതിസ് മോഹൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ് ഐ ജി പ്രസന്നൻ അധ്യക്ഷനായി. എസ്എൻഡിപി യോഗം അസി. സെക്രട്ടറി കെ വി സദാനന്ദൻ വിളക്ക് കൊളുത്തി. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ സി പ്രകാശൻ, എൻ വി രഞ്ജിത്ത്, കെ വി വിജയൻ, മോഹൻ കുന്നത്ത്, ടി ആർ രഞ്ജു എന്നിവർ സംസാരിച്ചു. ശാഖ, പോഷക സംഘടന ഭാരവാഹികളുടെ നേതൃത്വത്തിൽ തെക്കേ ഗോപുരനടയിൽ സമൂഹ പ്രാർഥനയും ഉപവാസവും നടന്നു.
ശിവപ്രസാദ പഞ്ചകം ഭരതനാട്യരൂപത്തിൽ അരങ്ങേറി തൃശൂർ ശ്രീനാരായണഗുരുവിന്റെ സമാധിദിനത്തിൽ 171 നർത്തകിമാർ തീർത്ത ചുവടുകളിൽ ശിവപ്രസാദ പഞ്ചകം ഭരതനാട്യരൂപത്തിൽ അരങ്ങേറി. നൃത്താവിഷ്കാരത്തിന്റെ സമർപ്പണച്ചടങ്ങ് പെരിങ്ങോട്ടുകര ആശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദഗിരി ഉദ്‌ഘാടനം ചെയ്തു. ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധമായ കൃതികൾ ഭാരതീയ നാട്യകല കളിലൂടെ അവതരിപ്പിക്കുന്ന ‘എന്റെ ഗുരു പദ്ധതി’യിലൂടെ ഭാഗമായാണ് ശിവസ്തുതിയായ ശിവപ്രസാദപഞ്ചകം അരങ്ങിൽ എത്തിച്ചത്. കോഴിക്കോട് സ്വദേശിനി മഞ്ജു വി നായരാണ് ശിവപ്രസാദ പഞ്ചകം ഭരതനാട്യ രൂപത്തിൽ ചിട്ടപ്പെടുത്തിയത്. ചടങ്ങിന് മുന്നോടിയായി, യോഗ ട്രെയിനർ അഞ്ജന കാവുങ്കൽ ചിട്ടപ്പെടുത്തിയ ദൈവദശകം യോഗ അരങ്ങേറി. ഗുരുനടനം സ്വാഗതസംഘം ചെയർമാൻ ടി എൻ പ്രതാപൻ അധ്യക്ഷനായി. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷാജൻ, ടി കെ സന്തോഷ്, ദിനേശ് ബാബു, രശ്മി വിനോദ്, രാധിക വിപിൻ, ഗിരീഷ് ഉണ്ണിക്കൃഷ്ണൻ, സിദ്ധകുമാർ വടക്കൂട്ട് എന്നിവർ സംസാരിച്ചു.









0 comments