ad
Deshabhimani

1.50 കോടി രൂപയുടെ നിർമാണം അന്തിമ ഘട്ടത്തിൽ

സ്നേഹതീരം ബീച്ച് പാർക്ക് 24ന് തുറക്കും

നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലായ സ്നേഹതീരം പാർക്ക്

നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലായ സ്നേഹതീരം പാർക്ക്

വെബ് ഡെസ്ക്

Published on Dec 22, 2025, 12:22 AM | 1 min read

തളിക്കുളം

തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കില്‍ 1.50 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ. നവീകരണം പൂര്‍ത്തിയാക്കി 24ന് പാര്‍ക്ക് തുറക്കും. വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള പാർക്കിൽ രണ്ട് പദ്ധതികളിലായി കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ സ്ഥാപിക്കൽ, ഓഫീസ് കെട്ടിട നവീകരണം, കൽമണ്ഡപങ്ങളുടെ നവീകരണം, ഫിഷ് ടാങ്ക് നവീകരണം, ഇലക്ട്രിക് ലൈറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയവ പൂർത്തീകരിച്ചു. ഡെസ്റ്റിനേഷൻ ചെയർമാൻ സി സി മുകുന്ദൻ എംഎൽഎയുടെ ഇടപെടലിലാണ് 2023-- –2025ല്‍ 3.56 കോടി രൂപ സ്നേഹതീരം ബീച്ച് പാർക്കിന് സർക്കാരിൽ നിന്നും ലഭിച്ചത്. ഇതിൽ 1.54 കോടി രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടാണ്. പാർക്കിനുള്ളിൽ സ്വിമ്മിങ് പൂൾ നിർമാണം, ടോയ്‌ലറ്റ് ബ്ലോക്ക് നിർമാണം, പ്രധാന കവാട നവീകരണം കഴിഞ്ഞ ബജറ്റ് വിഹിതത്തില്‍നിന്നും വാട്ടർ ടാങ്ക്, മിനി ഹാൾ നിർമാണം എന്നിവ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പൂർത്തീകരിക്കുമെന്നും സി സി മുകുന്ദൻ എംഎൽഎ പറഞ്ഞു. ബീച്ചിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷയ്ക്കായി ലൈഫ് ഗാർഡ്, തീരദേശ പൊലീസ് എന്നിവരുടെ സേവനം ഈ കാലയളവിൽ കൃത്യമായി ഉറപ്പു വരുത്തുമെന്നും സ്നേഹതീരം ഡെസ്റ്റിനേഷൻ സൂപ്പർവൈസർ അസ്ഹർ മജീദ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home