ad
Deshabhimani

സർവകലാശാലകളെ ശാഖകളാക്കാൻ അനുവദിക്കില്ല

ആരോഗ്യ സർവകലാശാലയിലേക്ക്​ എസ്​എഫ്​ഐ മാർച്ച്‌

എസ്എഫ്ഐ നേതൃത്വത്തിൽ ആരോഗ്യ സർവകലാശാലയിലേക്ക്  നടത്തിയ മാർച്ച്​ ​  സംസ്ഥാന കമ്മിറ്റി അംഗം ജിഷ്ണുദേവ് ഉദ്‌ഘാടനം ചെയ്യുന്നു

എസ്എഫ്ഐ നേതൃത്വത്തിൽ ആരോഗ്യ സർവകലാശാലയിലേക്ക് നടത്തിയ മാർച്ച്​ ​ സംസ്ഥാന കമ്മിറ്റി അംഗം ജിഷ്ണുദേവ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 27, 2025, 12:06 AM | 1 min read

തൃശൂർ

സർവകലാശാലകളെ ശാഖകളാക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മുളങ്കുന്നത്തുകാവിലെ ആരോഗ്യ ശാസ്ത്ര സർവകലാശാലയിലേക്ക് മാർച്ച്​ സംഘടിപ്പിച്ചു. ആർഎസ്​എസ്​ സംഘടിപ്പിക്കുന്ന ജ്ഞാനസഭയിൽ പങ്കെടുക്കുന്ന വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടിക്കെതിരെ പ്രതിഷേധം ഇരമ്പി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജിഷ്ണുദേവ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിഷ്ണു പ്രഭാകരൻ, ബി എസ് ജ്യോത്സ്ന, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആൽവിൻ ഷാജി, എ ആർ അജയ്‌രാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home