മാള ഹോളി ഗ്രേസ് സ്കൂളിൽ റോളർ സ്കേറ്റിങ് അക്കാദമി ആരംഭിച്ചു

ഹോളിഗ്രേസ് റോളർ സ്കേറ്റിങ് അക്കാദമിയുടെ ഉദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിക്കുന്നു.
മാള
ഹോളി ഗ്രേസ് അക്കാദമി സിബിഎസ്ഇ സ്കൂളിൽ റോളർ സ്കേറ്റിങ് അക്കാദമി പ്രവർത്തനം ആരംഭിച്ചു. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ അധ്യക്ഷനായി. ഉജ്വല ബാല്യ പുരസ്കാരം നേടിയ ആഗ്‌നേയ് ചിഞ്ചുവിനെയും ദേശീയ - സംസ്ഥാന മെഡൽ ജേതാക്കളെയും ടീമംഗങ്ങളെയും പരിശീലകരെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സെലിൻ ജെയിംസ്, പ്രിൻസിപ്പൽ ഡോ. പി വി ലിവിയ, വൈസ് പ്രിൻസിപ്പൽ മനു ദേവസ്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു.









0 comments