റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

അത്താണി ബൈപാസ് പറമ്പായി റോഡ് നവീകരണ പ്രവൃത്തികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യുന്നു
വടക്കാഞ്ചേരി
അത്താണി ബൈപാസ് -പറമ്പായി റോഡ് നവീകരണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽ കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനിൽകുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി എൻ ജി സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.








0 comments