ad
Deshabhimani

കേരള പ്രവാസി സംഘം ജില്ലാ പ്രചാരണ ജാഥയ്ക്ക് തുടക്കം

കേരള പ്രവാസി സംഘം നടത്തുന്ന രാപ്പകൽ സമരത്തിന്റെ മുന്നോടിയായുള്ള വാഹനചാചരണ ജാഥ സി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

കേരള പ്രവാസി സംഘം നടത്തുന്ന രാപ്പകൽ സമരത്തിന്റെ മുന്നോടിയായുള്ള വാഹനചാചരണ ജാഥ സി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2025, 12:15 AM | 1 min read

കുന്നംകുളം

കേരള പ്രവാസി നിധിയിലേക്ക് കേന്ദ്രവിഹിതം അനുവദിക്കുക, തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുക, സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, പ്രവാസി കാര്യവകുപ്പ് പുനഃസ്ഥാപിക്കുക, വിമാനനിരക്ക് ഏകീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി ഒക്ടോബർ ഏഴ്, എട്ട് തീയതികളിലായി തൃശൂർ ബിഎസ്എൻഎൽ ഓഫീസിനു മുമ്പിൽ സംഘടിപ്പിക്കുന്ന രാപ്പകൽ സമരത്തിന്റെ പ്രചാരണാർഥം നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് കുന്നംകുളത്ത് ഉജ്വല തുടക്കം. പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ കൃഷ്ണദാസ് ജാഥാ ക്യാപ്റ്റൻ എം കെ ശശിധരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് യു വി അനിൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ബാലാജി, ജാഥാ വൈസ് ക്യാപ്റ്റൻ കെ വി അഷ്റഫ് ഹാജി, മാനേജർമാരായ സുലൈഖ ജമാൽ, ഹബീബ് റഹ്മാൻ, സംഘാടകസമിതി ചെയർമാൻ പി ജി ജയപ്രകാശ്, ശാലിനി രാമചന്ദ്രൻ, അബൂബക്കർ മേലയിൽ എന്നിവർ സംസാരിച്ചു. തിങ്കള്‍ രാവിലെ 10ന് മണലൂരിൽ നിന്നാരംഭിക്കുന്ന ജാഥ 11ന് മാള, മൂന്നിന് തൃശൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 5.30ന് വടക്കാഞ്ചേരിയിൽ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി കെ ഉമ്മർ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home