ad
Deshabhimani

പോക്സോ കേസിൽ പ്രതിക്ക് 78 വർഷം കഠിന തടവ്

ഇബ്രാഹിം

ഇബ്രാഹിം

വെബ് ഡെസ്ക്

Published on Aug 26, 2025, 12:22 AM | 1 min read


ഇരിങ്ങാലക്കുട

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ 78 വർഷം കഠിന തടവിനും 1,15,000 രൂപ പിഴയടയ്ക്കുവാനും ശിക്ഷിച്ചു. എസ് എൻ പുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ട് പടി ഇബ്രാഹിമി (64)നെയാണ് പോക്സോ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ആർ മിനി ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നൽകുന്നതിനും കേസിന്റെ സ്വഭാവം പരിഗണിച്ച് അതിജീവിതയ്ക്ക് കേരള വിക്ടിം കംപൻസേഷൻ സ്കീം പ്രകാരം നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക്‌ നിർദേശം നൽകി. ഇരിങ്ങാലക്കുട എസ്എച്ച്ഒ ആയിരുന്ന അനീഷ് കരീം ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ഇ എ സീനത്ത് ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home