ad
Deshabhimani

പികെഎസ് സിവിൽ സർവീസ്‌ 
സ‍ൗജന്യ ക്ലാസിന്‌ തുടക്കം

പികെഎസ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് രണ്ടാംവർഷ ക്ലാസ് സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റംഗം 
പി കെ ബിജു ഉദ്‌ഘാടനം ചെയ്യുന്നു

പികെഎസ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് രണ്ടാംവർഷ ക്ലാസ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
പി കെ ബിജു ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 25, 2026, 12:15 AM | 1 min read

തൃശൂർ

പികെഎസ് ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള സിവിൽ സർവീസ് അക്കാദമിയുടെ കീഴിൽ സൗജന്യ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന്റെ രണ്ടാം വർഷത്തേക്കുള്ള ക്ലാസ്‌ ആരംഭിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പി കെ ബിജു ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ പ്രസിഡന്റ്‌ ഡോ. എം കെ സുദർശൻ അധ്യക്ഷനായി. സെക്രട്ടറി കെ വി രാജേഷ്, പ്രധാനാധ്യാപിക ഡോ. കെ പി ബിന്ദു, പി പി ഫസൽ റഹ്മാൻ, എൻ വി സന്തോഷ്, സുജാത സദാനന്ദൻ, അമ്മു കൃഷ്ണ, പി എ ലെജുക്കുട്ടൻ, പി കെ കൃഷ്ണൻകുട്ടി, എൻ കെ പ്രമോദ് കുമാർ, പി വി മണി, ബിന്ദു കുമാരൻ, ശശികല, ടി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. 8, 9, 10, പ്ലസ്‌ വൺ, പ്ലസ്‌ ടു, ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായാണ് ക്ലാസ്‌ നൽകുന്നത്. യുപിഎസ് സി, സ്റ്റാഫ് സെലക്ഷൻ കമീഷൻ, ആർആർബി, എൻഡിഎ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലുള്ള ഉന്നത പരീക്ഷകൾക്ക്‌ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ്‌ ലക്ഷ്യം. തിരുവനന്തപുരം ഐഎഎസ് അക്കാദമിയിൽ ഫാക്കൽറ്റി ആയിരുന്ന പി പി ഫസൽ റഹമാനും അമ്മു കൃഷ്ണൻ, ഐ വി ആർദ്ര, ഇ എസ് ആൽവിൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home