ad
Deshabhimani

വീട്ടുപറമ്പ് കാടാക്കിയ പ്രകൃതി സ്നേഹം ഇനി ഓർമ

മരങ്ങൾ വളർന്ന് കാടായ വിജീഷിന്റെ വീട്ടുപറമ്പ്

മരങ്ങൾ വളർന്ന് കാടായ വിജീഷിന്റെ വീട്ടുപറമ്പ്

വെബ് ഡെസ്ക്

Published on Jan 25, 2026, 12:53 AM | 1 min read

ഏങ്ങണ്ടിയൂർ

സ്വന്തം വീട്ടുപറമ്പ് കാടാക്കിയ പ്രകൃതി സ്നേഹം ഇനി ഇല്ല. പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും ഇടത്താവളമൊരുക്കിയ ചെത്തുകാരനായിരുന്നു മത്സ്യബന്ധനത്തിനിടയിൽ കടലിൽ വീണ് മരിച്ച വിജീഷ് എത്തായി എന്നറിയപ്പെടുന്ന കരുപ്പയിൽ വീട്ടിൽ വിജീഷ്. വർഷങ്ങളായി വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ പഠനയാത്രക്കായി തെരഞ്ഞെടുത്തിരുന്നത് വിജീഷിന്റെ വീട്ടുമുറ്റത്തെ കാടായിരുന്നു. ഏറ്റവും കൂടുതൽ കള്ള് അളന്ന് അവാർഡുകൾ നേടിയ ഇദ്ദേഹത്തിന്റെ കീഴിൽ നിരവധി പേരാണ് ചെത്ത് തൊഴിൽ പഠിച്ച് ജീവിത മാർഗം കണ്ടെത്തിയത്. മുള, ചന്ദനം, രക്തചന്ദനം, തേക്ക്, പ്ലാവ്, മാവ് തുടങ്ങി നിരവധി മരങ്ങളും ഔഷധസസ്യങ്ങളും 86 സെന്റുള്ള ഇ‍ൗ വീട്ടുപറന്പിലുണ്ട്‌. ഇവിടേക്ക് നാകമോഹൻ പക്ഷി ശലഭങ്ങളെ ഭക്ഷിക്കാൻ വരുന്നത് പ്രസിദ്ധമാണ്. അലങ്കാര മത്സ്യകൃഷിയും നടത്തിയിരുന്നു. വിജീഷിന്റെ മരണത്തോടെ നല്ലൊരു പ്രകൃതി സ്നേഹിയെയാണ് നാടിന് നഷ്ടമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home