കേരള ആരോഗ്യശാസ്‌ത്ര സർവകലാശാല
വൈദ്യസേവന രംഗത്തേയ്‌ക്ക് 7457പേർ കൂടി

ആരോഗ്യ സർവകലാശാല ബിരുദാന ചടങ്ങിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ പ്രതിജ്ഞ ചൊല്ലുന്നു
മുളങ്കുന്നത്തുകാവ്
കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാലയുടെ ഏഴ് അക്കാദമിക് മേഖലകളിൽ നിന്നായി 7457 വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു. കേരളത്തിലെ 395 ആരോഗ്യശാസ്ത്ര സ്ഥാപനങ്ങളിൽനിന്നായി മോഡേൺ മെഡിസിൻ, ഡെന്റൽ സയൻസസ്, ആയുർവേദം/യുനാനി/സിദ്ധ, ഹോമിയോപ്പതി, നഴ് സിങ്, ഫാർമസി, അലൈഡ് ഹെ ൽത്ത് സയൻസസ് എന്നീ മേഖലകളിൽ നിന്നുള്ള വിദ്യാർഥികളാണ് ബിരുദം നേടിയത്. നേരിട്ട് ബിരുദം കൈപ്പറ്റാൻ സാധിക്കാത്ത വിദ്യാർഥികളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ തപാ ൽ മാർഗം അയച്ചുനൽകും. 2363 ബിരുദാനന്തര ബിരുദധാരികൾ,11 പിഎച്ച്ഡി അവാർഡ് ജേതാക്ക ൾ, 5083 ബിരുദധാരികൾ എന്നിവരുൾപ്പെടെ 7457 പേരാണ് ഈ കാലയളവിൽ ബിരുദം നേടിയത്. ഇതോടെ സർവകലാശാല സ്ഥാപിതമായതിനുശേഷം ബിരുദം നേടുന്നവരുടെ എണ്ണം 1,89,497 ആയി ഉയർന്നു. വിവിധ ബിരുദ- ബിരുദാനന്തര പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയ 11 വിദ്യാർഥികളെ ക്യാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. കൂടാതെ രണ്ടാം വർഷ എംബിബിഎസ് മൈക്രോബയോളജി റെഗുലർ പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർഥിക്കായി 2017 മുതൽ നൽകിവരുന്ന ഡോ. സി കെ ജയറാം പണിക്കർ എൻഡോവ്മെന്റ് അ വാർഡും ഡോ. ശോഭ സുന്ദരേശ്വരൻ അക്കാഡമിക് എക്സലൻസ് ഇൻ ഓർത്തോഡോണ്ടിക്സ് എൻഡോവ്‌മെന്റ് അവാർഡും ചടങ്ങിൽ നൽകി. ആരോഗ്യരംഗത്ത് സേവന മനോഭാവം അനിവാര്യം: ഗവർണർ തൃശൂർ ആരോഗ്യശാസ്ത്ര ബിരുദധാരികൾ തങ്ങളുടെ തൊഴിൽ മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടി സമൂഹനന്മയ്ക്കായി പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വി അർലേക്കർ. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 22-ാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് മികച്ച സേവനം നൽകുന്നതിനായി ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളിൽ ആഴത്തിലുള്ള പ്രാവീണ്യം അനിവാര്യമാണ്. ജോലിചെയ്ത് വരുമാനമാർഗം കണ്ടെത്തേണ്ടത് അനിവാര്യം തന്നെയാണ് എന്നാൽ ആരോഗ്യപ്രവർത്തകർ വരുമാനത്തോടൊപ്പം സമൂഹനന്മയും ഉറപ്പാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ ഡോ. എസ് ഗോപകുമാർ, പരീക്ഷാ കൺട്രോളർ ഡോ. എസ് അനിൽകുമാർ, അക്കാദമിക് ഡീൻ ഡോ. ആർ ബിനോജ്, റിസർച്ച് ഡീൻ ഡോ. കെ എസ് ഷാജി, സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ. ആർ ആശിഷ്, ആരോഗ്യശാസ്ത്രത്തിലെ ഏഴ് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഫാക്കൽറ്റി ഡീന്മാർ, ഗവേണിങ് കൗൺസിൽ-, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, ബിരുദധാരികൾ, രക്ഷിതാക്കൾ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.











0 comments