ഇരിങ്ങാലക്കുട ക്രൈസ്റ്റ് ചാമ്പ്യന്മാർ

വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം
തൃശൂർ: സെന്റ് തോമസ് കോളേജ് സംഘടിപ്പിച്ച രണ്ടാമത് ഫാദർ അഗസ്റ്റിൻ ജോൺ ഊക്കൻ സ്മാരക ദക്ഷിണേന്ത്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് കിരീടം. കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ എംഇഎസ് അസ്മാബി കോളേജിനെ എതിരില്ലാത്ത നാല്‌ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം.
മുൻ രാജ്യാന്തര താരം വിക്ടർ മഞ്ഞില, കോളേജ് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കൊളമ്പ്രത് എന്നിവർ ചേർന്ന് സമ്മാനവിതരണം നടത്തി. മുൻ രാജ്യാന്തര താരം സി വി പാപ്പച്ചൻ, കലിക്കറ്റ് സർവകലാശാല കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.









0 comments