ad
Deshabhimani

ബീച്ചിൽ കാൽ കഴുകാനിറങ്ങിയ ആൾ തിരയിൽപ്പെട്ട് മരിച്ചു

drowned to death
വെബ് ഡെസ്ക്

Published on Sep 13, 2026, 10:59 PM | 1 min read

കൊല്ലം : കൊല്ലം ബീച്ചിൽ കാൽ നനയ്ക്കാൻ ഇറങ്ങിയതിനിടെ തിരയിൽപ്പെട്ടയാൾ മരിച്ചു. പള്ളിത്തോട്ടം സംഗമം നഗർ 71ൽ ജോസഫ് സ്റ്റാൻലി (മനോജ്‌ 48) ആണ് മരിച്ചത്. ഞായർ പകൽ 1.30നായിരുന്നു സംഭവം. ബന്ധുക്കളോടൊപ്പമാണ് സ്റ്റാൻലി ബീച്ചിലെത്തിയത്. സ്റ്റാൻലി ഒഴികെ ഉള്ളവർ കാൽ നനയ്ക്കാൻ ഇറങ്ങിയപ്പോൾ തിരയിൽപ്പെട്ടു. ഇവരെ രക്ഷിക്കാൻ ഇറങ്ങുന്നതിനിടെയാണ് സ്റ്റാൻലി തിരയിൽപ്പെട്ടത്.


ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് മത്സ്യത്തൊഴിലാളികളായ മിൽട്ടൺ, ജോൺസൻ, സോബിൻ, ഷാരോൺ എന്നിവർ ആണ് തിരയിൽ വീണ കുട്ടികളെ രക്ഷപ്പെടുത്തിയത്. എന്നാൽ സ്റ്റാൻലിയെ കണ്ടെത്താനായില്ല. കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറിനാണ് ബീച്ചിന് സമീപം മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ പ്രസ്സിലെ ജീവനക്കാരനായിരുന്നു സ്റ്റാൻലി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home