ad
Deshabhimani

സ്വർണ മോതിരം ഉടമയെ കണ്ടെത്തി നൽകി

കളഞ്ഞുകിട്ടിയ സ്വർണമോതിരം തിരിച്ചേൽപ്പിക്കുന്നു

കളഞ്ഞുകിട്ടിയ സ്വർണമോതിരം തിരിച്ചേൽപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Feb 04, 2026, 01:28 AM | 1 min read

ചാലക്കുടി

കളഞ്ഞു കിട്ടിയ സ്വർണ മോതിരത്തിന്റെ ഉടമയെ കണ്ടെത്തി മാതൃകയായി മാരാംക്കോട് ഉന്നതിയിലെ സുവർണ സാബു. പേരാമംഗലം ശ്രീ ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ കമല കട്ടി മാരാംക്കോട് ഉന്നതിയിൽ "ചാരെ' സഹായ പദ്ധതിയുമായി എത്തിയിരുന്നു. 41 കുടിലുകളിലെ 104 നിവാസികൾക്ക് ബെഡ് തലയിണ എന്നിവ വിതരണം ചെയ്തു. വളണ്ടിയർ സി എസ് ശ്രീലക്ഷമിയുടെ അര പവൻ സ്വർണ മോതിരമാണ് ഉന്നതിയിൽ കളഞ്ഞു പോയത്. മോതിരം കിട്ടിയ സുവർണ സാബു വിവരം സ്കൂൾ അധ്യാപകരെ അറിയിച്ചു. ശ്രീലക്ഷ്മിയും അമ്മ വിജി സുരേഷും ഉന്നതിയിൽ എത്തി മോതിരം ഏറ്റുവാങ്ങി. അരേകാപ്പ് മൂപ്പൻ സാബു, വി എം കരീം, സുവർണ സാബു, വി ശങ്കരൻ, ഷീജ സാബു എന്നിവരും സന്നിഹിതരായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home