ad
Deshabhimani

അനധികൃത വിദേശമദ്യവുമായി പിടിയിൽ

Dhanya

ധന്യ

വെബ് ഡെസ്ക്

Published on Jul 19, 2026, 12:19 AM | 1 min read


ആളൂർ

വീടിനുള്ളിൽ അനധികൃതമായി വിൽപ്പനയ്ക്കായി ഇന്ത്യൻ നിർമിത വിദേശമദ്യം സൂക്ഷിച്ച യുവതിയെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി കാര്യങ്ങാട്ടിൽ വീട്ടിൽ ധന്യ (44)യാണ് അറസ്റ്റിലായത്. പഞ്ഞപ്പിള്ളിയിലുള്ള പ്രതിയുടെ വീട്ടിലെ മുറിയിൽ നിയമാനുസൃതമായ രേഖകളില്ലാതെ വിൽപ്പനയ്ക്കായി സൂക്ഷിച്ച 6.4 ലിറ്റർ വിദേശമദ്യം പൊലീസ് പിടിച്ചെടുത്തു. സംഭവ സ്ഥലത്തുനിന്ന് 13 മദ്യക്കുപ്പികളും മദ്യവിൽപ്പനയിലൂടെ ലഭിച്ച 4,510 രൂപയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആളൂർ എസ്എച്ച്ഒ കെ വി ഹരിക്കുട്ടൻ, എസ്ഐമാരായ ശ്രീനിവാസൻ, ജെയ്സൺ, ജിഎഎസ്ഐ മിനിമോൾ, ജിഎസ് സിപിഒമാരായ സനില, ലിജോ ആന്റണി, ഷാൻമോൻ രാഗേഷ്, സിപിഒമാരായ മന്നാസ്, ആകാശ് എന്നിവരടങ്ങിയ  അന്വേഷക സംഘമാണ്‌ പ്രതിയെ  പിടികൂടിയത്‌. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home