പിടയ്ക്കണ മത്തിയുമായി വള്ളമെത്തി
തീരം ഹാപ്പി

അഴിക്കോട് ജെട്ടിയിൽ മത്തിയുമായി എത്തിയ വള്ളം
കൊടുങ്ങല്ലൂർ
വേനലിൽ വലഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി മത്തി കിട്ടി തുടങ്ങി. കടുത്ത വേനലിൽ കടലിൽ വലയെറിഞ്ഞ് വെറും കൈയ്യോടെ മടങ്ങേണ്ട ഗതികേടിലായിരുന്നു മത്സ്യത്തൊഴിലാളികൾ. ഇപ്പോൾ പരമ്പരാഗത വള്ളക്കാർക്കാണ് തീരക്കടലിൽ നിന്ന് മത്തി ലഭിച്ചത്. സാധാരണക്കാരുടെ ഇഷ്‌ടവിഭവമായ മത്തി ലഭ്യത മാസങ്ങളായി കുറവായിരുന്നു. കടലിലെ താപനില ഉയർന്നതോടെ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനാലാണ് മത്തി, അയല, കിളിമീൻ ഉൾപ്പെടെ ലഭിക്കാതായത്. ഇത് മത്സ്യമേഖലയെ ആശങ്കയിലാക്കിയിരുന്നു. നിത്യവും ഇന്ധന വില കുതിക്കുമ്പോൾ മീൻ കിട്ടാതെ കടലിൽ നിന്ന് മടങ്ങുന്ന വള്ളക്കാർക്ക് വലിയ സാമ്പത്തിക നഷ്‌ടമാണ് ഉണ്ടായിരുന്നത്. വേനൽ മഴ കിട്ടി തുടങ്ങിയതോടെ ചൂട് കുറഞ്ഞതാണ് മത്തി ലഭിക്കാൻ കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കാലവർഷം ശക്തമാകുന്നതോടെ മീനുകളുടെ വരവ് കൂടുമെന്നും ഇവർ പറഞ്ഞു. മത്തിയുടെ വില കിലോയ്ക്ക് 300 രൂപ വരെ ഉയർന്നിരുന്നു. ഇപ്പോൾ 200 രൂപയാണ്. കടലിൽ നിന്ന് മത്തിയുമായി വള്ളങ്ങൾ എത്തിയത് വറുതിയിൽ വലത്ത മത്സ്യമേഖലയ്‌ക്ക് ആശ്വാസമായി










0 comments