ad
Deshabhimani

ഇ എം എസ്‌ സ്‌മൃതി സമാപിച്ചു

വർഗീയവാദത്തെ ചെറുക്കുന്നതിൽ 
പ്രധാന പങ്ക്‌ മതവിശ്വാസികൾക്ക്‌: 
എം വി ഗോവിന്ദൻ

തൃശൂർ റീജണൽ തിയറ്ററിൽ നടന്ന ഇ എം എസ് സ്മൃതി ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ റീജണൽ തിയറ്ററിൽ നടന്ന ഇ എം എസ് സ്മൃതി ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 15, 2026, 12:00 AM | 1 min read

തൃശൂർ

വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ വർഗീയതയെ ചെറുക്കുന്നതിൽ യഥാർഥ വിശ്വാസികൾക്കാണ്‌ പ്രധാന പങ്കുവഹിക്കാൻ കഴിയുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ ഇഎംഎസ്‌ സ്‌മൃതിയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയും വിശ്വാസവും തമ്മിലുള്ള വ്യത്യാസം നല്ലവണ്ണം മനസ്സിലാക്കിവേണം പ്രവർത്തിക്കാൻ. യഥാർഥ വിശ്വാസികൾ വർഗീയവാദികളോ വർഗീയവാദികൾ വിശ്വാസികളോ അല്ല. വർഗീതയതയെ ചെറുക്കാതെ നാടിന്‌ ഒരിഞ്ചുമുന്നോട്ടുപോകാനാവില്ല. ന്യൂനപക്ഷ ധ്രുവീകരണത്തിനായി ജമാഅത്തെ ഇസ്ലാമി അവതരിപ്പിച്ച ആശയതലം മുസ്ലിംലീഗ്‌ വഴി നടപ്പാക്കി. മലബാറിൽ അതിന്റെ ഗുണഭോക്താക്കളായി കോൺഗ്രസ്‌ മാറി. 2021ൽ കേരളത്തിലെ ഓരോ വീടിന്റെയും രക്ഷകരായാണ്‌ എൽഡിഎഫ്‌ സർക്കാരിനെ ജനങ്ങൾ കണ്ടത്‌. അതിന്റെ ഫലമായിരുന്നു തുടർഭരണം. ഇതിന്‌ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൃത്രിമമായ ആഖ്യാനങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചു. മുഖ്യമന്ത്രി ജനങ്ങൾക്ക്‌ സ്വീകാര്യനല്ല എന്ന പൊതുബോധം സൃഷ്ടിക്കാൻ മാധ്യമങ്ങളെ ശക്തമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പിൽ പാർടി പ്രതിപക്ഷത്തായതോടെ പാർടി സെക്രട്ടറിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരായി പുതിയ പ്രചാരണങ്ങൾ. ആത്യന്തികമായ ഉന്നം പാർടിയാണ്‌. ഇ‍ത്‌ മനസ്സിലാക്കി പ്രതിരോധിച്ചില്ലെങ്കിൽ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധി നിറഞ്ഞതാവും. ആശയവ്യക്തതയോടെമാത്രമേ ഇ‍ൗ പ്രതിരോധം സാധ്യമാവ‍‍ൂ. വിവിധ പാർടി ഘടകങ്ങളിൽനിന്നുയർന്ന വിമർശനങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ട്‌ തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകാൻ ആർജവം കാണിച്ച പാർടിയാണിത്‌. ഇ‍ൗ ആർജവത്തോടെത്തന്നെയാണ്‌ റിവ്യൂ റിപ്പോർട്ട്‌ തയ്യാറാക്കി അംഗീകരിച്ചത്‌. എന്നാൽ റിവ്യൂ റിപ്പോർട്ട്‌ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങൾ അസംബന്ധം പ്രചരിപ്പിക്കുകയാണ്‌. തിരുത്തി കരുത്താർജിക്കുകയാണ്‌ ലക്ഷ്യം. പാർടി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുക എന്ന അജൻഡ നമുക്കുമുന്നിലില്ല–അദ്ദേഹം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home