വീരനാട്യവുമായി കുട്ടിക്കൂട്ടം

തലോർ പുലക്കാട്ടുകരയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ വീരനാട്യം അവതരിപ്പിക്കുന്നു
ഒല്ലൂർ
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വീരനാട്യവുമായി കുട്ടിക്കൂട്ടം. ഒല്ലൂർ ബ്ലോക്ക് കമ്മിറ്റി പുലക്കാട്ടുകരയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് കുട്ടികളുടെ വീരനാട്യം കാണികളുടെ മനംകവർന്നത്. യുവത്വത്തിന്റെ പ്രസരിപ്പ് വിളിച്ചോതിയ പ്രകടനം കാണികളിൽ ആവേശമുണർത്തി. സമ്മേളന വിജയത്തിനായി നാടൊന്നാകെ അണിനിരക്കുന്നതിന്റെ തെളിവുകൂടിയായി കലാപ്രകടനം മാറി. ‘നിലാവ് എറവക്കാട്’, ‘ജഗത് മന്ത്ര പുലക്കാട്ടുകര’ എന്നീ സംഘങ്ങളുടെ വീരനാട്യമാണ് അരങ്ങേറിയത്. ഓരോ ടീമിലും 12 കുട്ടികൾ വീതമാണ് ഈ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായത്. അഞ്ചേരിയിലും തൃശൂർ വിവേകോദയം സ്‌കൂളിൽ നടന്ന യുവതീ സംഗമത്തോടനുബന്ധിച്ചും വീരനാട്യം അരങ്ങേറി. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിപാടിയിൽ നിരവധി പെൺകുട്ടികളും യുവതികളും വീരനാട്യത്തിൽ ചുവടുവച്ചു.









0 comments