ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം
സമ്മേളനച്ചെലവിന് പാഴ്‌വസ്‌തു ശേഖരണം ഇന്നുമുതൽ

തൃശൂർ
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനച്ചെലവിലേക്ക് പണം ശേഖരിക്കാൻ പാഴ്‌വസ്‌തുക്കൾ ശേഖരിക്കും. യൂണിറ്റ് തലങ്ങളിൽ ജൂലൈ 10 മുതൽ 20വരെ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി പാഴ്‌വസ്‌തുക്കൾ ശേഖരിക്കും. ഇത് വിറ്റ് കിട്ടുന്ന പണം സമ്മേളനത്തിന് വിനിയോഗിക്കും. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി റോസൽ രാജ് കല്ലൂരിലും പ്രസിഡന്റ് പി എച്ച് നിയാസ് മതിലകത്തും ട്രഷറർ സുകന്യ ബൈജു താണിക്കുടത്തും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ എൽ ശ്രീലാൽ മാപ്രാണത്തും കെ എസ് സെന്തിൽ കുമാർ ഒളരിയിലും പാഴ്‌വസ്‌തു ശേഖരിക്കാനിറങ്ങും. ആഗസ്‌ത് 19, 20, 21,22 തീയതികളിൽ തൃശൂരിലാണ് സമ്മേളനം. ചരിത്രത്തിൽ ആദ്യമായി തൃശൂരിൽ നടക്കുന്ന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ബ്ലോക്ക് സംഘാടകസമിതികൾക്ക് ശേഷം വില്ലേജ് സംഘാടകസമിതികൾ നടന്നുവരികയാണ്. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചുവരെഴുത്തും നടക്കുന്നുണ്ട്.










0 comments