ad
Deshabhimani

പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു

tobacco

മാന്നാറിൽ പഞ്ചായത്തും പൊലീസും കടകളിൽ പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 12:30 AM | 1 min read

മാന്നാർ

പലചരക്ക് കടയിൽനിന്ന്‌ 20,000 രൂപയോളം വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഉടമയായ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. മാന്നാർ പഞ്ചായത്തും പൊലീസും ആരോഗ്യ വിഭാഗവും ചേർന്ന് ​പെട്ടിക്കടകൾ, സുഗന്ധ മുറുക്കാൻ വിൽക്കുന്ന കേന്ദ്രങ്ങൾ, അതിഥി തൊഴിലാളികൾ താമസിക്കുന്നസ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ്, വൈസ് പ്രസിഡന്റ് പിഎ ലത, സ്ഥിരം സമിതി അധ്യക്ഷരായ ടൈറ്റസ് പി കുര്യൻ, പഞ്ചായത്ത് സെക്രട്ടറി പി മധു, ഹെൽത്ത് ഇൻസ്‌പെക്‌ടർ സൂര്യ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home