ad
Deshabhimani

കഞ്ചാവുമായി യുവാവ്‌ 
പിടിയിൽ

ഇസ്മായിൽ

ഇസ്മായിൽ

വെബ് ഡെസ്ക്

Published on Jun 12, 2026, 12:50 AM | 1 min read


കൊടകര

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ തൃശൂർ റൂറൽ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ആലംസാഹി ഭവാനിബാഹ് സ്വദേശിയായ ഇസ്മായിൽ (26) ആണ് പിടിയിലായത്. ​വ്യാഴം പകൽ 10.30ന്‌ കൊടകര വെള്ളിക്കുളങ്ങര റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കുട്ടികൾക്കും യുവാക്കൾക്കുമായി ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ​ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ "സെക്ഷൻ 77' കൂട്ടിച്ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home