ചൊവ്വന്നൂർ മോർഫ് കേസ്, പ്രതിക്ക് ജാമ്യമില്ല

കുന്നംകുളം
സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്‌ത കേസിൽ റിമാൻഡിലുള്ള പ്രതി അനന്തുവിന്റെ ജാമ്യാപേക്ഷ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷയിൽ ഉത്തരവ് പ്രഖ്യാപിക്കാനിരിക്കെ കേസിലെ മറ്റൊരു ഇര കോടതി അനുമതിയോടെ കക്ഷിചേർന്ന് എതിർപ്പ് ഹർജിയും അഞ്ച് രേഖകളും സമർപ്പിച്ചു. ഇരയുടെ ഭാഗത്തുനിന്ന് അഡ്വ. ബിബാസ് സി ബാബു ജാമ്യത്തെ എതിർത്ത് വാദിച്ചു. പ്രോസിക്യൂഷനും ജാമ്യത്തെ ശക്തമായി എതിർത്തു. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ കുറ്റകൃത്യം ആവർത്തിക്കാനും തെളിവുകളിൽ ഇടപെടാനും പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.










0 comments