മർവ ഫാഖിഹ് ചെസ്‌ചാമ്പ്യൻ

തൃശൂർ
കേരള സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും സംയുക്തമായി ജില്ലാ അണ്ടർ 17 ഗേൾസ് വിഭാഗം ചെസ് മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ മർവ ഫാഖിഹ് ചാമ്പ്യനായി. സ്നേഹ മനോജ്, കെ വി പാർവതി, ഒ ജെ ശ്രീരുദ്ര എന്നിവർ യഥാക്രമം രണ്ടു മുതൽ നാലു വരെയുള്ള സ്ഥാനങ്ങൾ നേടി. മർവ്വ ഫാഖിഹ്, സ്നേഹ മനോജ് എന്നിവർ കണ്ണൂരിൽ നവംബർ 1,2 തീയതി കളിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ശക്തൻ തമ്പുരാൻ കോളേജിൽ നടന്ന മത്സരം ചെസ് തൃശൂർ രക്ഷാധികാരി അജിത് കുമാർ രാജ ഉദ്ഘാടനം ചെയ്തു. ദേശീയ താരം കെ എസ് പ്രീത സമ്മാനദാനം നിർവഹിച്ചു. ടൂർണമെന്റ് ചീഫ് ഓർഗനൈസർ അനൂപ് ത്യാഗരാജൻ, ചീഫ് ആർബിറ്റർ ഓഷീൻ അനിൽ കുമാർ, വി എസ് മനിൽ, സി ടി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.










0 comments