ad
Deshabhimani

ചെസ്‌ ജേതാക്കൾ

അഖില കേരള ചെസ് ഫെസ്റ്റിവൽ  വിജയികൾക്ക്‌ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ അഖിൽ അനിരുദ്ധൻ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

അഖില കേരള ചെസ് ഫെസ്റ്റിവൽ വിജയികൾക്ക്‌ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ അഖിൽ അനിരുദ്ധൻ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 10, 2025, 12:15 AM | 1 min read

തൃശൂർ

ചെസ് തൃശൂർ കുട്ടികൾക്കായി സംഘടിപ്പിച്ച അഖില കേരള ചെസ് ഫെസ്റ്റിവൽ സമാപിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ അഖിൽ അനിരുദ്ധൻ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ചെസ്‌ തൃശൂർ വൈസ് പ്രസിഡന്റ്‌ പി എ അലി അധ്യക്ഷനായി. ജോ പറപ്പിള്ളി, സി ടി അഗസ്റ്റിൻ, ചീഫ് ആർബിറ്റർ ഓഷിൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. വിജയികൾ 1, 2 ക്രമത്തിൽ: 9 വയസ്സിനു താഴെ ഓപ്പൺവിഭാഗം: അയാൻ ജോസഫ്‌ ആന്റണി (ആലപ്പുഴ), ബിഡോൺ ബിജു (തൃശൂർ). പെൺ വിഭാഗം: മാർവ ഫക്കി (തൃശൂർ), റിധിക പ്രമോദ്‌കുമാർ (തൃശൂർ). 12 വയസ്സിനു താഴെ ഓപ്പൺവിഭാഗം: അഭിനവ്കൃഷ്ണ (തൃശൂർ), എ എ അർജുൻ (തൃശൂർ). പെൺ വിഭാഗം: ആൻ മരിയ സെബി(തൃശൂർ), അദിത്രി ആര്യ(തൃശൂർ). 15 വയസ്സിനു താഴെ ഓപ്പൺവിഭാഗം: എൻ വി അദ്വൈത് (തൃശൂർ), വി എസ്‌ ഗൗതം കൃഷ്ണ (തൃശൂർ). പെൺ വിഭാഗം: സി എസ്‌ ദിൻഷ (തൃശൂർ ), എം ടി ദേവസ്രിയ (തൃശൂർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home