മുരളീധരൻ ആനാപ്പുഴയ്ക്ക് അന്ത്യാഞ്ജലി

കവി മുരളീധരൻ ആനാപ്പുഴയുടെ മൃതദേഹത്തിൽ ‘അക്ഷരമുത്തുകൾ’ എന്ന പുസ്തകം സിപ്പി പള്ളിപ്പുറം സമർപ്പിക്കുന്നു
കൊടുങ്ങല്ലൂർ
അവസാനമെഴുതി പൂർത്തിയാക്കിയ പുസ്തകം കവി മുരളീധരൻ ആനാപ്പുഴയുടെ കാൽക്കൽ സിപ്പി പള്ളിപ്പുറം സമർപ്പിച്ചപ്പോൾ ചുറ്റുമുള്ളവരുടെ കണ്ണുകൾ നിറഞ്ഞു. മുരളീധരൻ ആനാപ്പുഴയെഴുതിയ ‘അക്ഷരമുത്തുകൾ’ എന്ന കവിതാ സമാഹാരമാണ് അന്ത്യയാത്രയിൽ കവിയുടെ കാൽക്കൽ സമർപ്പിച്ചത്. പഴഞ്ചൊല്ലുകൾ, ശൈലികൾ, വായ്ത്താരികൾ എന്നിവ സന്നിവേശിപ്പിച്ച് കുട്ടികൾക്ക് ഈണത്തിലും താളത്തിലും പാടാൻ കഴിയുന്ന 101 കവിതകളാണ് ഇൗ സമാഹാരത്തിലുള്ളത്. പുസ്തകത്തിന്റെ പ്രകാശനം നടത്തുന്നതിന് മുമ്പാണ് മുരളീധരൻ ആനാപ്പുഴയുടെ വിടവാങ്ങൽ. സംസ്കാര ചടങ്ങിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. അനുശോചന യോഗത്തിൽ ബക്കർ മേത്തല അധ്യക്ഷനായി. ഇ ടി ടൈസൺ എംഎൽഎ, സിപ്പി പള്ളിപ്പുറം, പൂയപ്പിള്ളി തങ്കപ്പൻ, അജിത് കുമാർ ഗോതുരുത്ത്, ജോസഫ് പനക്കൽ, ജോസ് ഗോതുരുത്ത്, സുനിൽ പി മതിലകം, ഇ ജീനൻ, പി എൽ തോമസ്‌കുട്ടി, ഒ എം ദിനകരൻ, വി ആർ നോയൽരാജ്, യു ടി പ്രേംനാഥ്, വേണു വെണ്ണറ, യൂസഫ് പടിയത്ത്, , ബിനീഷ് രാമൻ, കണ്ണൻ സിദ്ധാർഥ്, പൗർണമി വിനോദ്, ഉഷാദേവിമാരായിൽ, എം ജി പുഷ്പാകരൻ, ദേവദാസ് ചേന്ദമംഗലം, കവിത ബിജു എന്നിവർ സംസാരിച്ചു.








0 comments