ബാലസംഘം ജില്ലാ സമ്മേളനം സമാപിച്ചു

തൃശൂർ
രണ്ടുദിവസമായി അരിന്പൂരിൽ ചേർന്ന ബാലസംഘം ജില്ലാ സമ്മേളനം സമാപിച്ചു. കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ ജില്ലയിൽ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ടാം ദിനം പൊതു ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപും ജില്ലാ സെക്രട്ടറി സാൻജോ തോമസും മറുപടി പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷറഫ്, എക്‌സിക്യൂട്ടീവ് അംഗം എ അശ്വതി, ഇ ആർ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് സമാപനം കുറിച്ച് കുട്ടികളുടെ റാലിയും പൊതുസമ്മേളനവും ചേർന്നു. അരിമ്പൂർ സെന്ററിൽ നടന്ന പൊതുസമ്മേളനം സി രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി എൻ മുഹമ്മദ് ഹിഷാം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ്, സംഘാടക സമിതി ചെയർമാൻ പി എ രമേശൻ, സംസ്ഥാനകമ്മറ്റി അംഗങ്ങളായ സാൻജോ തോമസ്, കെ എസ് ദേവിക, ജില്ലാ സെക്രട്ടറി ഫാത്തിമ സനം എന്നിവർ സംസാരിച്ചു.
മുഹമ്മദ് ഹിഷാം പ്രസിഡന്റ്, ഫാത്തിമ സനം സെക്രട്ടറി അരിന്പൂർ ബാലസംഘം തൃശൂർ ജില്ലാ പ്രസിഡന്റായി ടി എൻ മുഹമ്മദ് ഹിഷാമിനെയും സെക്രട്ടറിയായി ഫാത്തിമ സനത്തെയും തെരഞ്ഞെടുത്തു. ജില്ലാ കൺവീനറായി എസ് ബസന്ത് ലാലിനെയും കോ–ഓർഡിനേറ്ററായി നൗമി പ്രസാദിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അബില ബിജു, എം എസ് ആദർശ് (വൈസ് പ്രസിഡന്റുമാർ), ഇ എസ് നടാഷ, ഭാഗ്യ കെ ബാബു (ജോയിന്റ് സെക്രട്ടറിമാർ), സി വി സുധ, ഹക്കീം ആറ്റൂർ (ജോയിന്റ് കൺവീനർമാർ), മാധവ് കൃഷ്ണ, നിരഞ്ജന എസ് ശങ്കർ, രോഹിണി മനോജ്, പി കെ ഡേവിസ്, അഡ്വ. കെ വി ബാബു, സി ബി ബൈജു, എം കെ സിദ്ധിഖ് ( എക്സിക്യൂട്ടിവ് അംഗങ്ങൾ).








0 comments