പെൺകുട്ടിയെ ഉപദ്രവിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ

മണലൂർ
രാത്രിയില്‍ ബസ് യാത്രക്കിടയിൽ പെൺകുട്ടിയെ ഉപദ്രവിച്ച മറ്റൊരു ബസിലെ കണ്ടക്ടറെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പാത്തിക്കൽ കണ്ണാടി പുലിക്കൽ വീട്ടിൽ മഹേഷിനെ (29) യാണ് ബസ് ജീവനക്കാർ പൊലീസിന് കൈമാറിയത്. ചൊവ്വ രാത്രി ഒമ്പതിന് തൃപ്രയാറിൽ നിന്ന് തൃശൂരിലേക്കുപോയ സ്വകാര്യ ബസിൽവച്ചായിരുന്നു സംഭവം. മറ്റൊരു ബസിലെ കണ്ടക്ടറായ മഹേഷ് ഓട്ടം കഴിഞ്ഞാണ് ഈ ബസിൽ കയറിയത്. തുടര്‍ന്ന് മുൻ സീറ്റിൽ അമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന 10 വയസ്സുകാരിക്കുനേരെ മഹേഷ് അതിക്രമം നടത്തിയത്. ഭയന്ന കുട്ടി മറ്റൊരു സീറ്റിലേക്ക് മാറി ഇരിക്കുകയും അമ്മയേട് കുട്ടി കാര്യം പറയുകയുമായിരുന്നു. അമ്മ സംഭവം ബസ് ജീവനക്കാരോട് പറഞ്ഞു. തുടർന്ന് ജീവനക്കാര്‍ അന്തിക്കാട് പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.










0 comments