Deshabhimani

ആദരവുമായി സ്‌പോർട്‌സ്‌ ക‍ൗൺസിൽ

ഇൻഡോർ സ്‌റ്റേഡിയത്തിൽ 
ആൻസി സോജൻ സ്റ്റാൻഡ്

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആൻസി സോജന്‌ ആദരമായി ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ സ്ഥാപിച്ച  സ്റ്റാൻഡ്

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആൻസി സോജന്‌ ആദരമായി ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ സ്ഥാപിച്ച സ്റ്റാൻഡ്

വെബ് ഡെസ്ക്

Published on Oct 22, 2026, 12:00 AM | 1 min read

തൃശൂർ

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ നാടിന്റെ അഭിമാന താരം ആൻസി സോജന്‌ ആദരമായി ഇൻഡോർ സ്‌റ്റേഡിയത്തിൽ ആൻസി സോജൻ സ്റ്റാൻഡ് സ്ഥാപിച്ചു. ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിലിന്റെ വി കെ എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിന്റെ കിഴക്കേ ഗാലറിയ്‌ക്കാണ്‌ ആൻസി സോജന്റെ പേര്‌ നൽകിയത്‌. ആൻസി സോജനെ അനുമോദിക്കാനായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് സി സുമേഷാണ് സ്റ്റാൻഡ് സ്ഥാപിക്കുന്നത്‌ പ്രഖ്യാപിച്ചത്. ആൻസിയുടെ തുടർ പരിശീലനത്തിനും വരാനിരിക്കുന്ന ടൂർണമെന്റുകൾക്ക്‌ തയ്യാറെടുക്കുന്നതിനുമായി ഒരു ലക്ഷം രൂപ പാരിതോഷികവും കൈമാറി. സ്വീകരണച്ചടങ്ങ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി സുമേഷ് അധ്യക്ഷനായി. ഐ എം വിജയൻ മുഖ്യാതിഥിയായി. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം കെ ആർ സാംബശിവൻ, എം വി പ്രശാന്ത്, പി എ ഹസൻ, കെ ആർ സുരേഷ്, പി ടി ഗിൽറ്റൺ, ചിത്ര ചന്ദ്രമോഹൻ, അഖിൽ അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ആൻസിയുടെ പിതാവ് സോജൻ, മാതാവ് ജാൻസി, സഹോദരങ്ങളായ ഡൊമിനിക്, അഞ്ജലി എന്നിവരും പങ്കെടുത്തു. ​

കഠിനാധ്വാനമാണ് 
വിജയരഹസ്യം: 


ആൻസി സോജൻ ശക്തമായ സ്വപ്നവും കഠിനാധ്വാനവുമാണ് വിജയത്തിലേക്കെത്തിച്ചതെന്ന് കായിക താരം ആൻസി സോജൻ. ശക്തമായ ഒരു സ്വപ്നം ഉണ്ടെങ്കിൽ, എന്തു പ്രതിസന്ധികൾ ഉണ്ടായാലും അതിനു പിന്നാലെ യാത്ര ചെയ്യണം. പരിശീലനവുമായി മുന്നോട്ട് പോകുമ്പോൾ വിമർശനങ്ങളും കടുത്ത സാഹചര്യങ്ങളുമുണ്ടാകും. ശരിയെന്ന് തോന്നുന്ന വഴിയിലൂടെ സഞ്ചരിച്ചാൽ വിജയം ഉറപ്പായും ലഭിക്കും. ചില നല്ല കാര്യങ്ങൾ സംഭവിക്കാൻ അൽപ്പം സമയം വൈകിയേക്കാം. ​കായികരംഗത്തെ യാത്ര യാദൃശ്ചികമായിരുന്നു, കഠിനാധ്വാനവും മാതാപിതാക്കളുടെ പിന്തുണയുമാണ് ഈ നിലയിലെത്തിച്ചത്. പത്ത് വർഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ആദ്യ അന്താരാഷ്ട്ര മെഡൽ ലഭിച്ചത്‌. തുടർന്ന് ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള വേദികളിൽ മെഡലുകൾ സ്വന്തമാക്കാനായി. രണ്ട് വർഷത്തിനുള്ളിൽ എട്ട് അന്താരാഷ്ട്ര മെഡലുകൾ നേടാനായത് സംതൃപ്തി നൽകുന്നുവെന്നും ആൻസി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home