അങ്കണവാടികളുടെ രേഖ ഏറ്റുവാങ്ങി

ഒരുവന്നൂർ മന സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടില്‍ നിന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ അങ്കണവാടിയുടെ രേഖ ഏറ്റുവാങ്ങുന്നു
കുന്നംകുളം
മുഴുവൻ അങ്കണവാടികൾക്കും സ്വന്തമായി ഭൂമിയെന്ന നേട്ടം കൈവരിച്ച് പോർക്കുളം പഞ്ചായത്ത്. ഭൂമിയില്ലാതിരുന്ന രണ്ട് അങ്കണവാടികൾക്ക് സൗജന്യമായി വിട്ടു കിട്ടിയ ഭൂമിയുടെ രേഖകൾ കലക്ടർ ഏറ്റുവാങ്ങി. ആറാം വാർഡിലെ കൊങ്ങണൂർ വടക്കുമുറി, രണ്ടാം വാർഡിലെ പൊന്നം എന്നീ അങ്കണവാടികൾക്കാണ് ഒരുവന്നൂർ മന സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, കോതോട്ട് വീട്ടിൽ രവി എന്നിവർ മൂന്ന് സെന്റ് വീതം ഭൂമി വിട്ടു നൽകിയത്. നമ്പർ 70 പുലരി അങ്കണവാടിക്കുള്ള ഭൂമിയുടെ രേഖ ഏറ്റുവാങ്ങൽ ഒരുവന്നൂർ മനയിലും നമ്പർ 62 അങ്കണവാടിക്കുള്ള ഭൂമിയുടെ രേഖ ഏറ്റുവാങ്ങൽ പോർക്കുളം പഞ്ചായത്ത് കാര്യാലയത്തിലും നടന്നു. കലക്ടർ അർജുൻ പാണ്ഡ്യൻ ഐഐഎസ് രേഖകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ രാമകൃഷ്ണൻ അധ്യക്ഷനായി. സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, കോതോട്ട് ബാബു, വൈസ് പ്രസിഡന്റ് ജിഷ ശശി, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു ബാലൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഖില മുകേഷ്, പി സി കുഞ്ഞൻ, ജില്ലാ പ്രോഗ്രാം ഓഫീസർ എൻ ദിവ്യ, സിഡിപിഒമാരായ ടി വി ശ്രീലത, കെ ജയശ്രീ, ഐസിസി എസ് ഓഫീസർ കെ എ അനിത, വിജിത പ്രജി, കെ എ ജോതിഷ് എന്നിവർ സംസാരിച്ചു.










0 comments