പൊക്കാഞ്ചേരിയിലും ഗണേശമംഗലത്തും കടലാക്രമണം

പൊക്കാഞ്ചേരിയിൽ കടലേറ്റത്തെ തുടർന്ന് വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കുന്നു
വാടാനപ്പള്ളി
ഗണേശമംഗലം, പൊക്കാഞ്ചേരി ബീച്ചുകളിൽ വീണ്ടും കടലാക്രമണം. ഫസൽ നഗർ ഭാഗത്തെ സീ വാൾ റോഡ് പൂർണമായി തകർന്നു. നിരവധി തെങ്ങുകൾ കടപുഴകി. സീ വാൾ റോഡ് കടന്ന് കടൽവെള്ളം 100 മീറ്ററിലധികം ദൂരത്തുള്ള പറമ്പുകളിലേക്ക് അടിച്ചുകയറി. അമ്പതോളം വീടുകളുടെ മുറ്റത്ത് ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. ആറ് വീടിനുള്ളിൽ വെള്ളം കയറി. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഐ എൻ സുധീഷ്, വൈസ് പ്രസിഡന്റ് ഹേമലത പ്രതാപൻ എന്നിവർ കടലാക്രമണ പ്രദേശം സന്ദർശിച്ചു.









0 comments