ad
Deshabhimani

ഓർമകളിൽ കനലായി കൊച്ചനിയൻ

ആർ കെ കൊച്ചനിയൻ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി കൊച്ചനിയൻ കുത്തേറ്റുവീണ സ്ഥലത്തെ സ്‌മൃതി മണ്ഡപത്തിൽ എസ്‌എഫ്‌ഐ  സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എസ്‌ വിപിൻ  
പുഷ്‌പചക്രം അർപ്പിക്കുന്നു

ആർ കെ കൊച്ചനിയൻ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി കൊച്ചനിയൻ കുത്തേറ്റുവീണ സ്ഥലത്തെ സ്‌മൃതി മണ്ഡപത്തിൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എസ്‌ വിപിൻ 
പുഷ്‌പചക്രം അർപ്പിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Mar 02, 2026, 12:09 AM | 2 min read

തൃശൂർ

കെഎസ്‌യു ക്രിമിനൽ സംഘം കൊലപ്പെടുത്തിയ ആർ കെ കൊച്ചനിയന്റെ സ്‌മരണ പുതുക്കി. രക്തസാക്ഷിക്ക്‌ മരണമില്ലെന്ന പ്രഖ്യാപനവുമായി നൂറുകണക്കിനു പേർ അനുസ്‌മരണത്തിൽ പങ്കെടുത്തു. 1992ൽ കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവ വേദിക്കരികിലിട്ടാണ്‌ എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി അംഗവും കുട്ടനെല്ലൂർ ഗവ. കോളേജ്‌ യൂണിയൻ ജനറൽ സെക്രട്ടറിയുമായ കൊച്ചനിയനെ കെഎസ്‌യുക്കാർ കൊലപ്പെടുത്തിയത്‌. സിപിഐ എം, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ജില്ലയിൽ സമുചിതമായി കൊച്ചനിയൻ ദിനം ആചരിച്ചു. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ വിദ്യാർഥി പ്രകടനവും വൈറ്റ്‌ വളണ്ടിയർ മാർച്ചും നടത്തി. കൊച്ചനിയൻ കുത്തേറ്റുവീണ രാമനിലയത്തിന്‌ സമീപം ഒരുക്കിയ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എസ്‌ വിപിൻ പുഷ്‌പചക്രം സമർപ്പിച്ച ശേഷം പൊതുയോഗം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അനസ്‌ ജോസഫ്‌ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ജിഷ്‌ണു സത്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എം മേഘ്ന, വിഷ്‌ണു പ്രഭാകരൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി സുധാകരൻ, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ കെ എസ്‌ സെന്തിൽകുമാർ, ആൽവിൻ ഷാജി , നവ്യ കൃഷ്ണ , അജയ് രാജ്, പി എ അശ്വിൻ , ടി എം കാർത്തിജ് , യു എസ് റിഥിൻ, സാനി സൈമൺ എന്നിവർ സംസാരിച്ചു. രാവിലെ മണ്ണുത്തി പട്ടാളക്കുന്നിലെ കൊച്ചനിയന്റെ വീട്ടിലേക്ക്‌ നേതാക്കളും പ്രവർത്തകരും പ്രകടനമായി എത്തി. ബലികുടീരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ പുഷ്‌പാർച്ചന നടത്തി. മണ്ണുത്തി ​ഏരിയ കമ്മിറ്റിയംഗം ഫ്രാൻസിസ് താടിക്കാരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി അഭിജിത്, ഇ എസ് അനിൽ കുമാർ, എം എം അവറാച്ചൻ, കെ ആർ രവി , പി എസ് വിനയൻ , ഡോ. എം കെ സുദർശൻ, വർഗീസ് കണ്ടംകുളത്തി എന്നിവർ സംസാരിച്ചു. ​വൈകിട്ട്‌ സിപിഐ എം മണ്ണുത്തി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. ബൈപാസ്‌ ജങ്ഷനിൽനിന്നാരംഭിച്ച പ്രകടനം മഹാത്മാ സ്‌ക്വയറിൽ സമാപിച്ചു. തുടർന്ന്‌ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ്‌ റോസൽരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ഏരിയാ കമ്മറ്റി അംഗം പി എസ് വിനയൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം എസ് പ്രദീപ്കുമാർ , എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എസ്‌ വിപിൻ, ജില്ലാ സെക്രട്ടറി ടി അഭിജിത്ത്, സിപിഐ എം ഏരിയാ കമ്മറ്റി അംഗങ്ങളായ എം എം അവറാച്ചൻ, കെ ആർ രവി , ഡിവൈഎഫ് ഫെ സംസ്ഥാന കമ്മറ്റി അംഗം സുകന്യ ബൈജു, മാത്യു നൈനാൻ, ഡോ.എം കെ സുദർശൻ, ഫ്രാൻസീസ് താടിക്കാരൻ, പ്രിയ മണികണ്ഠൻ , സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home