റെഡ് റിബൺ ക്വിസ് സംഘടിപ്പിച്ചു

റെഡ് റിബൺ ക്വിസ് മത്സരത്തിലെ ജേതാക്കൾ
തൃശൂർ
എച്ച്ഐവി– എയ്ഡ്‌സ് ബോധവൽക്കരണത്തിന്റെ ഭാഗമായി റെഡ് റിബൺ ക്വിസ് മത്സരം സംഘടിപ്പിച്ചു. കയ്‌പമംഗലം ജിഎഫ്‌വിഎച്ച്എസ് സ്കൂളിലെ ടി വി ആവണി, കെ വി നവമി, കരൂപ്പടന്ന ജിഎച്ച്എസ് സ്കൂളിലെ പി ആർ യദുകൃഷ്ണ, വി എ ശ്രീഹരി, കൊരട്ടി എൽഎഫ്സിഎച്ച്എസ് സ്‌കൂളിൽനിന്നുള്ള ദേവ് എസ് മേനോൻ, എം യു ഗോപാൽ കൃഷ്ണൻ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് 164 കുട്ടികൾ പങ്കെടുത്തു. ജില്ലാ എ ഡ്യൂക്കേഷൻ മീഡിയ ഓഫീസർ സി എം ശ്രീജ, ഗവ. മോഡൽ ഗേൾസ് ഹെഡ്‌മിസ്ട്രസ് ഡോ. ബിന്ദു, അൽജോ സി ചെറിയാൻ എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആ രോഗ്യ ദൗത്യം, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസ്, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്വിസ് സംഘടിപ്പിച്ചത്.








0 comments