ad
Deshabhimani

നാട്ടാനച്ചന്തം വിസ്‌മൃതിയിലേക്ക്‌

avatar
സി എ പ്രേമചന്ദ്രൻ

Published on Aug 12, 2026, 01:02 AM | 2 min read


തൃശൂർ

കേരളത്തിലെ നാട്ടാനകളുടെ എണ്ണം കുറയുന്നു. 2018ൽ വനംവകുപ്പിന്റെ കണക്കനുസരിച്ച് 521 നാട്ടാനകൾ ഉണ്ടായിരുന്നെങ്കിൽ 2026ൽ അത് ഏകദേശം 320 ആയി ചുരുങ്ങി. നിലവിലുള്ള ആനകളുടെ പ്രായം 45 ന് മുകളിലാണ്. ആനകളുടെ ആയുസ്സ്‌ 60 മുതൽ 70 വയസ്സ്‌ വരെയാണ്. കേന്ദ്ര– സംസ്ഥാന വനംവകുപ്പുകളുടെ നിയമതടസ്സങ്ങൾ മൂലം പുറം സംസ്ഥാനങ്ങളിൽ നിന്ന്‌ ആനകളെ കൊണ്ടുവരാൻ കഴിയുന്നില്ല. ഇതോടെ നാട്ടാനകൾ വിസ്‌മൃതിയിലേക്ക്‌ നീങ്ങുകയാണ്‌. 1972ലെ വന്യജീവി സംരക്ഷ ണ നിയമപ്രകാരം നാട്ടാനകൾ വളർത്തുമൃഗങ്ങളുടെ പട്ടികയിലായിരുന്നു. എന്നാൽ 1991ലെ നിയമ ഭേദഗതിപ്രകാരം നാട്ടാനകളെ വളർത്തുമൃഗ പട്ടികയിൽനിന്ന്‌ നീക്കി. പകരം ‘മിഥുനി’നെ പട്ടികയിൽ ഉൾപ്പെടുത്തി. നാട്ടാനകളെ മറ്റു പട്ടികയിൽ ചേർത്തിട്ടില്ലെന്ന്‌ ആന ചികിത്സാ വിദഗ്‌ധൻ ഡോ. പി ബി ഗിരിദാസ്‌ പറഞ്ഞു. നാട്ടാനകളെ വളർത്തുമൃഗങ്ങളുടെ പട്ടികയിൽ നിലനിർത്തിയില്ലെങ്കിൽ ഇവ വിസ്‌മൃതിയിലാവും. വരുംകാലങ്ങളിൽ കേരളത്തിലെ ഉത്സവങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആന ഷെഡ്യൂൾ ഒന്ന് പട്ടികയിലാണ്‌. അതിനാൽ ആനകളെ പുറം സംസ്ഥാനങ്ങളിൽ നിന്ന്‌ വാങ്ങാനാവുന്നില്ല. ആന സർക്കാർ സ്വത്താണ്‌. പരിചരണച്ചുമതല എന്ന നിലയിലാണ്‌ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്‌ അനുവദിച്ചിരുന്നത്‌. ഇപ്പോൾ അതും അനുവദിക്കുന്നില്ല. പകരം താൽക്കാലിക സർട്ടിഫിക്കറ്റുകളാണ്‌ അനുവദിക്കുന്നത്‌. കൈമാറ്റം അനുവദിക്കുന്നില്ല. രണ്ടു സംസ്ഥാനത്തെ വൈൽഡ്‌ -ൈലഫ്‌ വാർഡൻമാർ എൻഒസി അനുവദിച്ചാൽ മാത്രമേ ആനകളെ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ കൊണ്ടുവരാനാവൂ. അതിനെല്ലാം നിയമക്കുരുക്കുകളും ഏറെയാണ്‌. കാലാവസ്ഥാ വ്യതിയാനം മൂലം ആനകൾക്ക്‌ ഹൃദ്രോഗം ഉൾപ്പെടെ തിരിച്ചുവരുന്നതായാണ്‌ പഠനങ്ങളെന്ന്‌ വെറ്ററിനറി സർവകലാശാലാ ആനപഠനവിഭാഗം മേധാവി ഡോ. പി എസ്‌ രാജീവ്‌ പറഞ്ഞു. ശേഷിക്കുന്ന നാട്ടാനകൾക്ക്‌ പ്രായാധിക്യം മൂലം മരണനിരക്ക്‌ കൂടുന്നു. എ ണ്ണം കുറയുന്നതിനാൽ നിലവിലുള്ള ആനകൾക്ക്‌ എഴുന്നള്ളിപ്പുകൾ കൂടുന്നു. തുടർച്ചയായ യാത്രകളും മറ്റും ആരോഗ്യത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ​ആന പ്രജനനത്തിൽ 
മാതൃകയാക്കാം 
തായ്‌ലാൻഡ്, ശ്രീലങ്ക 
മോഡലുകൾ ​തൃശൂർ സർക്കാർ അനുമതിയോടെയും സഹായത്തോടെയും ആനകളുടെ പ്രജനന പദ്ധതികൾക്ക്‌ രൂപം നൽകണമെന്ന് ആന ഗവേഷകനായ മാർഷൽ സി രാധാകൃഷ്ണൻ പറഞ്ഞു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ "ചുവന്ന പട്ടികയിൽ" വംശനാശ ഭീഷണി നേരിടുന്ന ഗണത്തിലാണ് ആനകൾ. തായ്‌ലൻഡിൽ 25 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഗജപരിപാലന കേന്ദ്രത്തിൽ ഏകദേശം 70 ആനകളുണ്ട്, 24 വർഷത്തിനുള്ളിൽ 90 വിജയകരമായ ആനപ്രസവങ്ങൾ ഇവിടെ നടന്നു. 46 വർഷം മുമ്പ് ആനകൾക്കായുള്ള അനാഥാലയം ആയാണ് ശ്രീലങ്കയിൽ പിന്നാവാലാ എലിഫന്റ് ഓർഫനേജ് ആരംഭിച്ചത്. ലോകത്ത് ഏറ്റവും അധികം ആനകളെ പുനരധിവസിപ്പിച്ചിരിക്കുന്ന കേന്ദ്രമാണിത്.1984 മുതൽ ശ്രീലങ്ക ടൂറിസം മന്ത്രാലയത്തിന്റെ കീഴിലെ നാഷണൽ സുവോളജിക്കൽ ഗാർഡൻ കൂടിയാണ് ഈ ഗജസംരക്ഷണകേന്ദ്രം. ഇവിടെ ഇരട്ട ആനക്കുട്ടികൾ പിറന്നത് ലോക വാർത്തയായിരുന്നു. ആനകളുടെ ശാസ്ത്രീയ പരിപാലനം, വംശവർധന, പ്രജനനം, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പിന്നാവാലാ മാതൃകയാണ്. ഇന്ത്യയിലും ആനകളുടെ പ്രജനനം, വംശവർധന, സംരക്ഷണം എന്നിവയ്ക്ക്‌ പ്രത്യേകം കരുതൽ വേണമെന്നും പ്രത്യേകം കർമപദ്ധതികൾ സർക്കാർ സഹായത്തോടെ രൂപം നൽകണമെന്നും മാർഷൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home