ജോലി തട്ടിപ്പ്: യുവതി അറസ്റ്റിൽ

സായ
കൊടുങ്ങല്ലൂർ
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് എടവിലങ്ങ് സ്വദേശികളിൽ നിന്ന് 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശി സായ(29)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐമാരായ കെ സാലിം, കശ്യപൻ, ഷാബു, എഎസ്ഐമാരായ രാജീവ്, അസ്മാബി, എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








0 comments