നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന് സമീപം സ്ലാബ് വീണ്ടും തകര്‍ന്നു

കൊരട്ടി ജങ്ഷനില്‍ കാനക്ക് മുകളിലെ തകര്‍ന്ന സ്ലാബ് മാറ്റുന്നു
ചാലക്കുടി
ദേശീയപാത കൊരട്ടി ജങ്ഷനില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന് സമീപം സ്ലാബ് വീണ്ടും തകര്‍ന്നു. കാനകള്‍ക്ക് മുകളില്‍ സ്ഥാപിച്ച സ്ലാബാണ് തകര്‍ന്നത്. റെയില്‍വേ മേല്‍പ്പാലം ഇറങ്ങി വരുന്ന ഭാഗത്തെ സ്ലാബാണ് വീണ്ടും തകര്‍ന്നത്. കാനകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷം പിന്നിടും മുമ്പേയാണ് സ്ലാബുകള്‍ തുടര്‍ച്ചയായി തകരുന്നത്. കൊരട്ടിക്ക് പുറമെ നേര്‍ത്തെ മുരിങ്ങൂര്‍, ചിറങ്ങര എന്നിവിടങ്ങളില്‍ കാനകള്‍ക്ക് മുകളിലെ സ്ലാബുകള്‍ തകര്‍ന്നിട്ടുണ്ട്. കൊരട്ടിയില്‍ തകര്‍ന്ന സ്ലാബ് മാറ്റി സ്ഥാപിച്ചെങ്കിലും ആശങ്കയൊഴിയുന്നില്ല. ഇവിടെ സ്ഥാപിക്കുന്നത് ഗുണനിലവാരം കുറഞ്ഞ സ്ലാബുകളാണെന്നും ആക്ഷേപവും ഉയരുന്നുണ്ട്.










0 comments