ad
Deshabhimani

ഗുരുവായൂരില്‍ 
ഗതാഗത ക്രമീകരണം

വെബ് ഡെസ്ക്

Published on Dec 13, 2025, 12:29 AM | 1 min read


ഗുരുവായൂര്‍

ഗുരുവായൂരില്‍ രണ്ട് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഗുരുവായൂരില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു.-- ഗുരുവായൂര്‍ നഗരസഭയുടെ വോട്ടെണ്ണല്‍ നഗരസഭാ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും. അതേതുടർന്ന്‌ വിജയാഹ്‌ളാദ പ്രകടങ്ങൾ നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ ഗുരുവായൂര്‍ ഔട്ടര്‍ റിങ്ങ് റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ ഒഴികെ എല്ലാ വാഹനങ്ങള്‍ക്കും വണ്‍വേ ബാധകമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home