ad
Deshabhimani

ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറി

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പുതിരിപ്പാട്  കൊടിയേറ്റുന്നു

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പുതിരിപ്പാട് കൊടിയേറ്റുന്നു

വെബ് ഡെസ്ക്

Published on Mar 01, 2026, 12:54 AM | 1 min read


ഗുരുവായൂര്‍

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ശനിയാഴ്ച രാത്രി കൊടിയേറി. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഉത്സവത്തിന്റെ ഭാഗമായി ശനി രാവിലെ ആനയില്ലാ ശീവേലിയും ശേഷം ആനയോട്ടവും നടന്നു. ഉത്സവം തുടങ്ങിയതോടെ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ക്കും തുടക്കമായി. മാര്‍ച്ച് എട്ടിന് പള്ളിവേട്ട, ഒമ്പതിന് ആറാട്ടോടെ ഉത്സവം സമാപിക്കും. ​മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികളില്‍ ഒന്നാം ദിവസമായ ശനിയാഴ്ച രാത്രി ഒമ്പത് മുതല്‍ കലാമണ്ഡലം കലാമണ്ഡലം കൃഷ്ണകുമാര്‍, വേങ്ങേരി നാരായണന്‍ നമ്പൂതിരി,കലാമണ്ഡലം രാജന്‍,ഹരിനാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മേജര്‍ സെറ്റ് കഥകളി നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home