ad
Deshabhimani

ജില്ലാ അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്

ഏബലും തേജസിയും ജേതാക്കൾ

ഇസാന്‍ ഷഫീക്ക് , തേജസി ശ്രീനിവാസ്

ഇസാന്‍ ഷഫീക്ക് , തേജസി ശ്രീനിവാസ്

വെബ് ഡെസ്ക്

Published on Aug 04, 2025, 01:19 AM | 1 min read

തൃശൂര്‍

കേരള സ്പോർട്സ് കൗൺസിലിന്റെ സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാ അണ്ടർ-15 ചെസ് ചാമ്പ്യൻഷിപ്പിൽ ഇസാന്‍ ഷഫീക്കും തേജസി ശ്രീനിവാസും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തില്‍ സാകേത് കുന്നുമ്മല്‍ക്കാട്ടില്‍, മാനവ് കേഴ്സി ബിനോയ്, പി ശ്രീഹരി എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമേയ നെല്ലിപ്പറമ്പിൽ, നിവേദിത രവികുമാർ, സി എസ് ദിൻഷ എന്നിവരും യഥാക്രമം 2,3,4 സ്ഥാനങ്ങള്‍ നേടി. ഇവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും. ചെസ് തൃശൂർ രക്ഷാധികാരി അജിത് കുമാർ രാജ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി അധ്യക്ഷനായി. ദേശീയ താരം കെ എസ് പ്രീത സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി ടി അഗസ്റ്റിൻ, പി കെ സുനിൽകുമാർ, ഓഷിൻ അനിൽകുമാർ, വി എസ് മനിൽ, പി പ്രശാന്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home