ad
Deshabhimani

പെരിങ്ങോട് ചന്ദ്രന്‌ 
ശ്രീഗുരുവായൂരപ്പൻ 
ക്ഷേത്ര കലാപുരസ്കാരം

പെരിങ്ങോട് ചന്ദ്രൻ
വെബ് ഡെസ്ക്

Published on Sep 11, 2025, 12:54 AM | 1 min read

ഗുരുവായൂര്‍

ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പഞ്ചവാദ്യം തിമില കലാകാരൻ പെരിങ്ങോട് ചന്ദ്രന്‌. 55,555 രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണംചെയ്ത 10 ഗ്രാം സ്വർണപ്പതക്കവും ഫലകവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. പഞ്ചവാദ്യ കലാമേഖലക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഷ്ടമിരോഹിണിയോടനുബന്ധിച്ച് 14ന് വൈകീട്ട് 5ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ പുരസ്കാരം സമ്മാനിക്കും. നാല് പതിറ്റാണ്ടിലേറെയായി തിമിലവാദ്യകലാരംഗത്തെ നിറസാന്നിധ്യമാണ് പെരിങ്ങോട് ചന്ദ്രൻ. പാലക്കാട് പെരിങ്ങോട് ചാഴിക്കാട്ടിരി മതുപ്പുള്ളി സ്വദേശിയാണ്. 2020-–21 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല അവാർഡ്, 2003ലെ അംബേദ്‌കർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. 2017 മുതൽ കേരള കലാമണ്ഡലത്തിൽ വിസിറ്റിങ്ങ് പ്രൊഫസറാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home