ad
Deshabhimani

നാലമ്പല തീര്‍ഥാടനവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌

കൊച്ചിൻ ദേവസ്വം ബോർഡ്
വെബ് ഡെസ്ക്

Published on Jul 03, 2025, 12:19 AM | 1 min read

തൃശൂർ

കൊച്ചിൻ ദേവസ്വം ബോർഡ് നാലമ്പല തീർഥാടനത്തിന്‌ സൗകര്യമൊരുക്കും. വടക്കുന്നാഥൻ ക്ഷേത്ര ശ്രീമൂലസ്ഥാനത്തുനിന്ന്‌ രാവിലെ 6.45ന് പുറപ്പെട്ട് തൃപ്രയാർ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, മൂഴിക്കുളം ക്ഷേത്രം, പായമ്മൽ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം കഴിഞ്ഞ് തിരികെ വടക്കുന്നാഥൻ ക്ഷേത്രത്തിൽ എത്തിച്ചേരും. സീറ്റ് ഒന്നിന് 350രൂപ നിരക്കിലാണ്‌ യാത്രാസൗകര്യം ഒരുക്കുന്നത്. 20, 27 ആഗസ്‌ത്‌ 3, 9, 10 എന്നീ തീയതികളിലാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നതിനായി വടക്കുന്നാഥൻ ക്ഷേത്രം, കുളശ്ശേരി ക്ഷേത്രം, താണിക്കുടം ക്ഷേത്രം, അശോകേശ്വരം ക്ഷേത്രം, വെളപ്പായ ക്ഷേത്രം, കുറുമാലിക്കാവ് ക്ഷേത്രം, മുളങ്കുന്നത്തുകാവ് ക്ഷേത്രം, പൂങ്കുന്നം ക്ഷേത്രം എന്നിവിടങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം. ദേവസ്വം ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home