"കലർപ്പ്' കവിതാ സമാഹാരം പ്രകാശിപ്പിച്ചു

കുന്നംകുളം
ദേശാഭിമാനി തൃശൂർ യൂണിറ്റിലെ ജീവനക്കാരൻ പി എ ദിനുദാസിന്റെ "കലർപ്പ്' കവിതാ സമാഹാരം സിപിഐ എം ജില്ലാസെക്രട്ടറി കെ വി അബ്ദുൽ ഖാദർ പ്രകാശിപ്പിച്ചു. തൃശൂർ പ്രസ് ക്ലബ് വെെസ് പ്രസിഡന്റ് അക്ഷിത രാജ് ഏറ്റുവാങ്ങി. എൻ കെ ബാലകൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം പി സജീപ്, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, പ്രസാദ് കാക്കശേരി, വി സി ബിനോജ്, കീർത്തി സജീഷ്, വി ഡി ബിജു എന്നിവർ സംസാരിച്ചു. കണ്ടാണശേരി ഗ്രാമീണ വായനശാല കലാസമിതിയുടെ വായനാ പക്ഷാചരണവും ചടങ്ങിൽ നടന്നു.










0 comments