കാട്ടാനക്കൂട്ടത്തെ വനത്തിലേയ്ക്ക് തുരത്തണം

ഏലപ്പാറ
പെരുവന്താനം മതമ്പയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ പ്രദേശവാസികളുടെ സമാധാനം തകർക്കുന്നു. ആറുമാസത്തനിടെ രണ്ട് ജീവനാണ് കാട്ടാന അക്രമത്തിൽ പൊലിഞ്ഞത്. ടി ആർ ആൻഡ് ടീ റബർ തോട്ടത്തിലെ ചെന്നാപ്പാറ, മതമ്പ, കുപ്പിക്കയം തുടങ്ങിയ ഡിവിഷനുകളിൽ കാടുവളർന്ന് വനത്തിന് സമാനമായി. വന്യമ്യഗങ്ങളുടെ അക്രമത്തിൽനിന്ന് തോട്ടം തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങളും നിരവധിയാണ്. വീടുകളിലെ വളർത്തു മൃഗങ്ങളെ അക്രമിച്ച് ഭക്ഷിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം മതമ്പ പ്രദേശത്ത് കാട്ടാന കൂട്ടമായെത്തി വീടിന് മുൻവശത്തെ പട്ടിക്കൂട് തകർത്തു. മുറിഞ്ഞപ്പുഴ വനം അധികൃതർ ജാഗ്രതയോടെ പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ചൊവ്വ രാവിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പുരുഷോത്തമന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകുന്നതിനെത്തിയ വനം അധികൃതരെ സിപിഐ എം പ്രവർത്തകർ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.










0 comments