ചാത്തൻപാറ വ്യൂപോയിന്റില്‍ കാഴ്‍ചയ്‍ക്കൊപ്പം അപകടവും

ചാത്തൻപാറ വ്യൂ പോയിന്റ്

സ്വന്തം ലേഖകൻ
Published on Jul 26, 2025, 12:00 AM | 1 min read
മൂലമറ്റം
കുമ്പങ്കാനം ചാത്തൻപാറ വ്യൂ പോയിന്റിൽ അപകടം തുടർക്കഥയാകുന്നു. നിത്യേന നൂറുകണക്കിന് സഞ്ചാരികള്‍ വാഗമണ്ണിലേക്ക് പോകുന്ന വഴിയാണിത്. കുളമാവ്, ഇലവീഴാപൂഞ്ചിറ, ആലപ്പുഴ തുടങ്ങി ദൂരക്കാഴ്‍ചകളുടെ സൗന്ദര്യം ആസ്വദിക്കാവുന്നതിനാല്‍ ചാത്തൻപാറയിലെത്തിയാല്‍ ഇറങ്ങാതെ പോകാനാകില്ല. ഇതുവരെ 17 പേര്‍ വ്യൂ പോയിന്റില്‍നിന്ന് താഴേക്ക് വീണിട്ടുണ്ട്. മൂന്നുപേര്‍ മരിച്ചു. സ്ഥലത്ത് സിഗ്നൽ സംവിധാനമൊരുക്കണമെന്നും അപായസൂചന ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. അറക്കുളം പഞ്ചായത്ത് കമ്മിറ്റി സ്ഥലം സന്ദർശിച്ച് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുമുണ്ട്. പാറയിൽ പായൽപിടിച്ച് തെന്നിക്കിടക്കുകയാണ്. 3000ലേറെ അടി താഴ്‍ചയുണ്ട്. സഞ്ചാരികള്‍ക്ക് കൗതുകം പകരുന്ന സ്ഥലമായതിനാല്‍ സുരക്ഷ പ്രധാനമാണ്. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‍കരമാണ്.










0 comments