ad
Deshabhimani

മീനചൂടിലും ജ്വലിക്കും 
വികസന നായകന്റെ മുന്നേറ്റം

കദവനരണതമഗഏീ

ഉടുമ്പൻചോല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ കെ ജയചന്ദ്രനെ വണ്ടൻമേട് പഞ്ചായത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ മാലിയിൽ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്ന തൊഴിലാളികൾ

avatar
ജോബി ജോർജ്‌

Published on Mar 31, 2026, 12:15 AM | 2 min read


ഉടുമ്പൻചോല

മീനമാസത്തിലെ സൂര്യൻ ജ്വലിക്കുംമുമ്പ് തൊഴിലാളി കേന്ദ്രമായ വണ്ടൻമേട്‌ മാലിയിൽ തിങ്കളാഴ്‌ച പുലർച്ചെ എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ജയചന്ദ്രനെ തൊഴിലാളികൾ കാത്തുനിന്നാണ്‌ വരവേറ്റത്‌. തമിഴ്‌വംശജരായ ഏലംതോട്ടം തൊഴിലാളികളാണിവിടെയുള്ളത്‌. പൊതുപര്യടനത്തിന്റെ ആരവങ്ങൾക്കിടെ നേർത്തമഞ്ഞിൽ സ്ഥാനാർഥിയുടെ സ്വീകരണവാഹനം കടന്നുവന്നു. എപ്പോഴും സുസ്‌മേരവദനനായ കെ കെ ജയചന്ദ്രനെ ആരതിയുഴിഞ്ഞായിരുന്നു സ്വീകരണം. തുടർന്ന്‌ എൽഡിഎഫ്‌ സർക്കാരിന്റെ വികസനപാതകളിലൂടെ സ്ഥാനാർഥിയുടെ പര്യടനം കാർഷികമേഖലയായ ഇടിഞ്ഞമലയിലെത്തി.

ചെണ്ടയുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയായിരുന്നു സ്വീകരണം. സന്പൽസമൃദ്ധിയുടെ ആഘോഷമായ വിഷുവിന്റെ മുന്നോടിയായ കണിക്കൊന്ന പ‍ൂക്കൾ നൽകിയായിരുന്നു വരവേൽപ്പ്‌. സ്ഥാനാർഥി നാടിന്റെ വികസനവും ഭൂപ്രശ്‌നങ്ങൾ പരിഹരിച്ച സർക്കാർ ഇടപെടലുകൾ ഓർമിപ്പിച്ചു. കൊച്ചുകാമാക്ഷി, പള്ളിക്കാനം, ഇ‍ൗട്ടിത്തോപ്പ്‌ എന്നിവിടങ്ങളിലൂടെയായിരുന്നു. കന്പംമെട്ട്‌ – വണ്ണപ്പുറം പാതയുടെ രണ്ടാംഘട്ടനിർമാണം പുരോഗമിക്കുന്നതും ഇവിടെ വികസനചർച്ചയായി. ഇരട്ടയാർ നോർത്തിൽ സ്ഥാനാർഥി എത്തുന്പോഴേയ്‌ക്കും നിശ്‌ചയിച്ചതിനേക്കാൾ അരമണിക്കൂർ വൈകി. സ്‌ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള ആളുകൾ കാത്തുനിന്നാണ്‌ സ്വീകരണം നൽകിയത്‌. ഗ്രാമീണമേഖലകളായ ശാന്തിഗ്രാം, നാലുമുക്ക്‌, നാങ്കുതൊട്ടി എന്നിവിടങ്ങളിലും ഉ‍ൗഷ്‌മള സ്വീകരണം ലഭിച്ചു. വേനൽചൂടിന്‌ ശമനമില്ലാത്ത നട്ടുച്ചയ്‌ക്കാണ്‌ ഇരട്ടയാർ ട‍ൗണിലെത്തുന്നത്‌. ഇരട്ടയാർ പദ്ധതിപ്രദേശത്തെ ജനങ്ങൾക്ക്‌ പട്ടയംലഭിച്ച നാട്ടിൽ നൂറുകണക്കിന്‌ പേരാണ്‌ സ്വീകരിക്കാനെത്തിയത്‌. എൽഡിഎഫ്‌ നേതാവായ മുൻ എംപി അഡ്വ. ജോയ്‌സ്‌ ജോർജ്‌ ആയിരുന്നു മുഖ്യപ്രഭാഷകൻ. പ്രദേശത്തെ ജനങ്ങളെ സമരത്തിനിറക്കിയ യുഡിഎ-ഫ്‌ സർക്കാരിന്റെ ഇരുണ്ടകാലവും എൽഡിഎഫ്‌ സർക്കാരിന്റെ സമാനതകളിലാത്ത വികസനമുന്നേറ്റവും അദേഹം താരതമ്യം ചെയ്‌തപ്പോൾ സ്ഥാനാർഥി ഉൾപ്പെടെ കരഘോഷം മുഴക്കി.

ആദ്യകാല കുടിയേറ്റകേന്ദ്രമായ നത്തുകല്ലിലും മികച്ച സ്വ‍ീകരണം ലഭിച്ചു. ഉച്ചഭക്ഷണത്തിന്‌ ശേഷം വീണ്ടും തൊഴിലാളി കേന്ദ്രത്തിലേക്ക്‌. പുളിയന്മല, ഹേമകടവ്‌, ചേറ്റുകുഴി, നെറ്റിത്തൊഴു, ചെല്ലാർകോവിൽ, പുറ്റടി, അണക്കര ഐഎംഎസ്‌ കോളനി, കടശ്ശിക്കടവ്‌ എന്നിവിടങ്ങളിലെ പര്യടനം നടത്തി. നേരം ഇരുട്ടിയിട്ടും സ്‌ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ശാസ്‌താം നടയിൽ കാത്തുനിന്നു. നൂറുകണക്കിനാളുകൾ പ്രകടനമായെത്തി സ്വീകരിച്ചു. എൽഡിഎഫ്‌ നേതാക്കളായ കെ എസ് മോഹനൻ, എൻ പി സുനിൽകുമാർ, പി എൻ വിജയൻ, വി എൻ മോഹനൻ മാത്യൂ ജോർജ്‌, ടി എം ജോൺ സിയു ജോയി, ജിൻസൻ വർക്കി, സിബി മൂലേപ്പറമ്പിൽ, എം കെ ജോസഫ‍് , രമേഷ് കൃഷ്ണൻ, ബേബിച്ചൻ ചിന്താർമണി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home