മനുഷ്യ–വന്യജീവി സംഘര്‍ഷം കുറയ്‍ക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി എ കെ ശശീന്ദ്രന്‍


സ്വന്തം ലേഖകൻ
Published on Mar 01, 2026, 10:43 PM | 1 min read
തൊടുപുഴ
മനുഷ്യ–വന്യജീവി സംഘര്‍ഷം കുറയ്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. തൊടുപുഴ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസ്, വിജിലന്‍സ് റേഞ്ച് ഓഫീസ് മന്ദിരം, ക്വാട്ടേര്‍ഴ്സുകള്‍ എന്നിവ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഇടുക്കിയില്‍ വന്യജീവി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഒമ്പത് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും അതുമായി ബന്ധപ്പെട്ട നാല് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളും ഒമ്പത് ഇന്റേണല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നാര്‍, മറയൂര്‍, മാങ്കുളം പ്രദേശങ്ങളില്‍ സൗരോര്‍ജ വേലി നിര്‍മിച്ചു. മൂന്നാറില്‍ ആര്‍ആര്‍ടിയെ വിന്യസിക്കുകയും ദേവികുളത്ത് ആര്‍ആര്‍ടി വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നുമുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അധ്വാനത്തെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നത്, മന്ത്രി പറഞ്ഞു. കോതമംഗലം വനം ഡിവിഷനില്‍പ്പെട്ട തൊടുപുഴ വനം റേഞ്ച് പരിധിയില്‍ ഇടവെട്ടി പഞ്ചായത്തില്‍ 14-ാം വാര്‍ഡില്‍ നഗരവനത്തിനു സമീപം നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം സോഷ്യല്‍ ഫോറസ്ട്രി സെന്‍ട്രല്‍ റീജ്യണ്‍ സിഎഫ് പി കെ ജയകുമാര്‍ ശര്‍മ്മ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സ് ആൻഡ് ഫോറസ്റ്റ് ഇന്‍ന്റലിജന്‍സ് ജോര്‍ജി പി മാത്തച്ചന്‍, കോതമംഗലം ഡിവിഷന്‍ ഡിഎഫ്ഒ കെ ആര്‍ സുരജ് ബെന്‍, കോതമംഗലം ഫോറസ്റ്റ് വിജിലന്‍സ് ഡിവിഷന്‍ ഡിഎഫ്ഒ എസ് മണി, ബിന്‍സി മാര്‍ട്ടിന്‍, ബേബി തോമസ് കാവാലം തുടങ്ങിയവര്‍ പങ്കെടുത്തു.










0 comments