ad
Deshabhimani

കട്ടയ്ക്ക് കൂടെയുണ്ട്, 
കട്ടപ്പനയുടെ ആശുപത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2025, 12:11 AM | 1 min read

കട്ടപ്പന

ഹൈറേഞ്ചിലെ മികച്ച ആതുരാലയങ്ങളിലൊന്നായ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഒപി വിഭാഗത്തിൽ പ്രതിദിനം ചികിത്സയ്‌ക്കെത്തുന്നത് 500ലേറെ പേർ. ജില്ലയിലെ ഏറ്റവും മികച്ച ഓപ്പറേഷൻ തിയറ്ററും ഡയാലിസിസ് യൂണിറ്റും പ്രവർത്തിക്കുന്ന ആശുപത്രിയിൽ പ്രതിമാസം ശരാശരി 16,000- 20,000 പേർ ചികിത്സയ്ക്ക് എത്തുന്നു. തൊഴിലാളികളും ആദിവാസി വിഭാഗത്തിൽപ്പെട്ടവരും കർഷകരും കൂടുതലായി ആശ്രയിക്കുന്നു. ആശുപത്രി വികസനരംഗത്ത് മുന്നേറ്റമുണ്ടാക്കിയത് എൽഡിഎഫ് സർക്കാരുകളാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പുതിയ ബ്ലോക്ക് നിർമിച്ചു. ഈ കെട്ടിടത്തിൽ അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയറ്റർ, 15 വീതം കിടക്കകളുള്ള സ്ത്രീകളുടെയും പുരുഷൻമാരുടെയും വാർഡുകൾ, ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെ പ്രവർത്തിച്ചുവരുന്നു. ഓർത്തോ വിഭാഗത്തിൽ ഇടുപ്പെല്ല്, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിവരുന്നു. ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഇഎൻടി, ജീവിതശൈലി രോഗ ചികിത്സാവിഭാഗം, ഫോറൻസിക്, കീമോതെറാപ്പി, ദന്തവിഭാഗം തുടങ്ങിയ വിഭാഗങ്ങൾ മികച്ച സേവനം നൽകി പ്രവർത്തിക്കുന്നു. 24 മണിക്കൂർ അത്യാഹിത വിഭാഗവുമുണ്ട്. ജില്ലയിലെ ഏറ്റവും മികച്ച ഡയാലിസിസ് യൂണിറ്റ് കട്ടപ്പനയിലേതാണ്. പ്രതിദിനം 20 പേർ വരെ ഡയാലിസിസിന് വിധേയരാകുന്നു. പോസ്റ്റ്‌മോർട്ടം വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. കിഫ്ബിയിലൂടെ ആശുപത്രിക്ക് അനുവദിച്ച 16 കോടി രൂപയുടെ ബഹുനില കെട്ടിടം കൂടി പൂർത്തിയാകുമ്പോൾ മികവിന്റെ കേന്ദ്രമായി മാറും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home