ad
Deshabhimani

ക്യാമ്പസുകളിൽ എസ്‌എഫ്‌ഐ 
 നേതൃത്വത്തിൽ കലാശക്കൊട്ട്‌

ഉയരും വിദ്യാർഥി 
ഹൃദയങ്ങളിൽ പടരും

sfi
വെബ് ഡെസ്ക്

Published on Aug 21, 2025, 12:15 AM | 1 min read

ഇടുക്കി

ആഴ്‌ചകൾ നീണ്ട പ്രചാരണ മഹാമഹങ്ങൾക്ക്‌ തിരശ്ശീല, കോളേജുകൾ വ്യാഴാഴ്‍ച പോളിങ്‌ ബൂത്തിലേക്ക്‌. എംജി സർവകലാശാലക്ക് കീഴിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടക്കുന്ന മുഴുവൻ ക്യാമ്പസുകളിലും എസ്എഫ്ഐ നേതൃത്വത്തിൽ കലാശക്കൊട്ട് നടന്നു. ആവേശം അണപൊട്ടിയൊഴുകിയ അവസാനവട്ട പരസ്യപ്രചാരണങ്ങളിൽ കണ്ടത്‌ എസ്‌എഫ്‌ഐയുടെ വ്യക്തമായ മുൻതൂക്കം. തെരഞ്ഞെടുപ്പ്‌ നടക്കുന്ന 28കോളേജുകളിൽ 14ഇടത്തും നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ തന്നെ എസ്‌എഫ്‌ഐ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മറയൂർ ഐഎച്ച്‌ആർഡി, മൂന്നാർ ഗവ. കോളേജ്‌, കട്ടപ്പന ഗവ. കോളേജ്‌, കുട്ടിക്കാനം ഐഎച്ച്‌ആർഡി, രാജാക്കാട്‌ എസ്‌എസ്‌എം, കട്ടപ്പന ജെപിഎം, നെടുങ്കണ്ടം എംഇഎസ്‌, തൊടുപുഴ അൽ–അസ്‌ഹർ, നെടുങ്കണ്ടം, കുമളി, തൊടുപുഴ ബിഎഡ്‌ കോളേജുകള്‍, പാമ്പനാർ എസ്‌എൻ കോളേജ്‌, മൂലമറ്റം സെന്റ്‌ ജോസഫ്‌ അക്കാദമി എന്നിവിടങ്ങളിലാണ്‌ വിജയപതാക പാറിച്ചത്‌. 13 കോളേജുകളിലാണ്‌ മത്സരം. തൊടുപുഴ ന്യൂമാൻ കോളേജ്‌, ശാന്തൻപാറ ഗവ. കോളേജ്‌, രാജകുമാരി എൻഎസ്‌എസ്‌, മുരിക്കാശേരി പാവനാത്മ, മുരിക്കാശേരി മാർ സ്ലീവ, പെരുവന്താനം സെന്റ്‌ ആന്റണീസ്‌, അടിമാലി കാർമൽഗിരി, മുട്ടം ഐഎച്ച്‌ആർഡി, തൊടുപുഴ അൽ അസ്ഹർ ലോ, അൽ അസ്‌ഹർ ആർട്‌സ് കോളേജുകള്‍, തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജ്, മൂലമറ്റം സെന്റ്‌ ജോസഫ-്‌സ്, തൂക്കുപാലം ജവഹർലാൽ നെഹ്‌റു എന്നിവിടങ്ങളിലാണ്‌ മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home