ad
Deshabhimani

രജത ജൂബിലി സമാപനം ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2025, 12:15 AM | 1 min read

ഏലപ്പാറ

ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങൾ വെള്ളി വെെകിട്ട് നാലിന് സമാപിക്കും. സമാപന സമ്മേളനവും പൂർവ വിദ്യാർഥിസംഗമവും കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് മുഖ്യാതിഥിയാകും.​സ്കൂൾ മാനേജർ ഫാ. ഡോമിനിക് കാഞ്ഞിരത്തിനാൽ അധ്യക്ഷനാകും. മുൻ മാനേജർമാരെയും അധ്യാപകരെയും പരിപാടിയിൽ പൂർവ വിദ്യാർഥികൾ ആദരിക്കും. കലാപരിപാടികളും അരങ്ങേറുമെന്ന് പ്രിൻസിപ്പൽ ജീമോൻ ജേക്കബ്, ജനറൽ കൺവീനർ സജിൻ സ്കറിയ, പൂർവ വിദ്യാർഥി പ്രതിനിധി നീലിമ ചെറിയാൻ, തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home