വീട് തകര്‍ത്ത് ചക്കക്കൊമ്പൻ

ശാന്തൻപാറ മേഖലയിൽ ചക്കകൊമ്പൻ വീട് തകർത്തനിലയിൽ

സ്വന്തം ലേഖകൻ
Published on Nov 08, 2025, 12:00 AM | 1 min read
രാജാക്കാട്
ശാന്തൻപാറ മേഖലയിൽ വീണ്ടും ഒറ്റയാൻ ആക്രമണം. തോണ്ടിമലയ്‍ക്ക് സമീപം തിടിഗർ എസ്റ്റേറ്റ് ഭാഗത്തെ സന്തോഷ് രാജിന്റെ വീടാണ് കഴിഞ്ഞദിവസം വെളുപ്പിന് ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ തകർത്തത്. രണ്ടുവയസുള്ള മകൻ ലിയോൺസണുമായി കുടുംബം തമിഴ്നാട്ടിലെ ആശുപത്രിയിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി. സന്തോഷ് രാജ്, ഭാര്യ ഷിബി, അമ്മ കന്നിമരിയാൾ എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. കന്നിമരിയാളും മകൻ ലിയോൺസണും ഉറങ്ങിയിരുന്ന മുറിയുടെ ഭിത്തിയും ജനാലയുമാണ് ആന തകർത്തത്. വീട്ടുപകരണങ്ങൾക്കും കേടുപാടുകളുണ്ട്. നാട്ടുകാർ ബഹളം വച്ചതോടെയാണ് ഒറ്റയാൻ പോയത്
. 10 വർഷം മുമ്പും സന്തോഷ് രാജിന്റെ വീട് കാട്ടാന ആക്രമണത്തിൽ തകർന്നിരുന്നു. അന്ന് പുല്ലുമേഞ്ഞിരുന്ന വീടിന്റെ അതേ മുറിയാണ് ഇത്തവണയും കാട്ടാന തകർത്തത്. അന്നും കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാട്ടാന സമീപത്തെ ഏലത്തോട്ടത്തിലും വ്യാപകനാശം വരുത്തി. തോണ്ടിമല, പന്നിയാർ ഭാഗങ്ങളിൽ കാട്ടാനശല്യം കർഷകരേയും കുടുംബങ്ങളേയും ബാധിച്ചിട്ടുണ്ട്.










0 comments