ഇതുവരെ നൽകിയത് 45,690 പട്ടയങ്ങള്‍
ഞങ്ങളും ഭൂമിക്കുടയോർ

പട്ടയം ലഭിച്ച സന്തോഷത്തിൽ കള്ളിപ്പാറ മുണ്ടൻമുടി മൂത്തശേരിയിൽ എം ഐ ഗോപിയും ഭാര്യയും
ചെറുതോണി
ചെറുതോണിയില്‍ നടന്ന പട്ടയമേളയില്‍ 2077 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍(ജെവി)- 42, 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ -15, മിച്ചഭൂമി പട്ടയം 238, എല്‍ടി ക്രയസര്‍ട്ടിഫിക്കറ്റ് -20, വനാവകാശരേഖ 25, 1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍(സിഎച്ച്ആര്‍) 737, 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ 1000 ഇങ്ങനെയാണ് തിരിച്ചുള്ള കണക്കുകള്‍. കോടതി ഉത്തരവുകള്‍ മുലം തടസ്സപ്പെട്ട് കിടന്ന 3000 അപേക്ഷകളില്‍ പതിവ് ഉത്തരവ് തയാറായിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഭൂമി പതിവ് ഓഫീസുകള്‍ മുഖേന സമയബന്ധിതമായി പട്ടയങ്ങള്‍ വിതരണം ചെയ്യും. 2016 മുതല്‍ ഇടുക്കി ജില്ലയില്‍ നാളിതുവരെ 13 പട്ടയമേളകള്‍ സംഘടിപ്പിച്ച് 45690 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.
കാത്തിരിപ്പിന് വിരാമം ഗോപിക്ക് പട്ടയ സാഫല്യം
ഇടുക്കി ‘ആറ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതിയായി, ഇനി സ്വന്തം ഭൂമിയുടെ ഉടമ’ മുണ്ടൻമുടി കള്ളിപ്പാറ മൂത്താശേരിൽ ഗോപിക്ക് പട്ടയം ലഭിച്ചതിന്റെ ജന്മ സാഫല്യം. 1977ന് മുന്പ് താമസിച്ചുതുടങ്ങിയതാണ്. ഒന്നര ഏക്കറിലേറെ ഭൂമിക്കാണ് ഉടമസ്ഥാവകാശം ലഭ്യമായിരിക്കുന്നത്. ഭാര്യ സരോജത്തിനൊപ്പം രവിലെതന്നെ പട്ടയം വാങ്ങാൻ എത്തിയിരുന്നു. മക്കൾ വേറെയാണ് താമസം. രണ്ടുപേർക്കും ക്ഷേമപെൻഷനും ലഭിക്കുന്നുണ്ട്. ജീവിതം അല്ലലില്ലാതെ പോകുന്പോൾ കിടപ്പാടം സ്വന്തമായതിന്റെ ആഹ്ലാദത്തിലാണ് ഇൗ വൃദ്ധ ദന്പതികൾ. പട്ടയം ഇല്ലായിരുന്നെങ്കിലും കൃഷി നടത്തുന്നുണ്ടായിരുന്നു. ഇനി യഥാർഥ ഉടമസ്ഥനായി അഭിമാനത്തോടെ കൃഷിചെയ്യാം– ഗോപി പറയുന്നു.










0 comments