ad
Deshabhimani

കർഷകസംഘം നേതൃത്വത്തിൽ പട്ടയത്തിന്‌ അപേക്ഷകൾ സമർപ്പിച്ചു

പട്ടയ സ്വപ്നം പൂവണിയും

pattayam

കൊന്നത്തടി വില്ലേജ് ഓഫീസർക്ക് കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ 
കൃഷിക്കാരുടെ പട്ടയ അപേക്ഷകൾ നൽകുന്നു

വെബ് ഡെസ്ക്

Published on Feb 22, 2026, 12:30 AM | 2 min read

ഇടുക്കി

കൊന്നത്തടി വില്ലേജിൽ നിരവധി കർഷകരും സാധാരണക്കാരും പട്ടയത്തിന്‌ അപേക്ഷകൾ നൽകി. ശനിയാഴ്‌ച കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്‌റ്റ്യന്റെ നേതൃത്വത്തിൽ പട്ടയ അപേക്ഷകൾ വില്ലേജ്‌ ഓഫീസർക്ക്‌ കൈമാറി. കല്ലാർകുട്ടി പദ്ധതി പ്രദേശത്തെ ആളുകൾക്ക്‌ പട്ടയം നൽകാൻ നേരത്തെ സർക്കാർ തീരുമാനമുള്ളതാണ്‌. കല്ലാർകുട്ടി, ചെങ്കുളം അണക്കെട്ടുകളുടെ പദ്ധതിമേഖലകളിലും വവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയും സർവേയും പൂർത്തിയാക്കിയതാണ്‌. ആദ്യഘട്ടമായി വെള്ളത്തൂവല്‍ വില്ലേജില്‍ ഉള്‍പ്പെട്ട മൂന്ന്‌ ചെയിന്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലെയും കുഞ്ചിത്തണ്ണി വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെയും കൈവശക്കാര്‍ 1964 ലെ ഭൂമി പതിവ്ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിവിനുള്ള അപേക്ഷ അനുബന്ധരേഖകള്‍ സഹിതം വില്ലേജ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാനും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്‌. തുടർന്നാണ്‌ കൊന്നത്തടി വില്ലേജിൽ പട്ടയനടപടി തുടങ്ങിയത്‌. കെഎസ്‌ഇബിയുടെ അനുമതിയുമുണ്ട്‌. എന്നാൽ ചില വലതുപക്ഷ മാധ്യമങ്ങളും യുഡിഎഫിനൊപ്പം ചേർന്ന്‌ കുടിയേറ്റ ജനതയുടെ ജീവിതാഭിലാക്ഷമായ പട്ടയം നൽകുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇതിനായി ഇവർ ദിവസവും വാർത്തകൾ പടച്ചുവിടുകയാണ്. കഴിഞ്ഞദിവസം റിസോർട്ട്‌– ഭൂമാഫിയായുടെ പിണിയാളുകളായ യുഡിഎഫ്‌ ജനപ്രതിനിധികളും പ്രവർത്തകരും കർഷകരെയും സാധാരണക്കാരെയും പട്ടയത്തിന്‌ അപേക്ഷ നൽകുന്നത്‌ തടയുകയായിരുന്നു. കൊന്നത്തടി വില്ലേജ്‌ ഓഫീസറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. ആറുപതിറ്റാണ്ടായി പട്ടയത്തിന്‌ കാത്തിരിക്കുന്ന സാധാരണക്കാരായ കർഷകരെ കോൺഗ്രസ്‌ പ്രവർത്തകർ അപമാനിച്ച്‌ അയച്ചു. എന്നാൽ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ കോൺഗ്രസ്‌ നടത്തുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ ജനരോക്ഷമുയർന്നു സംഭവത്തിൽ കേരളകർഷകസംഘം ശക്തമായി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. അറുപതുവർഷമായി പട്ടയത്തിനായി കാത്തിരിക്കുന്ന കുടിയേറ്റ ജനതയുടെ ജീവിതം കരുപിടിപ്പിക്കാനുള്ള സ്വപ്‌നങ്ങളാണ്‌ കോൺഗ്രസ്‌ പഞ്ചായത്ത്‌ അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ തകർക്കാൻ ശ്രമിച്ചത്‌. സ്വന്തം കഴിവുകേടുകൾ മറയ്‌ക്കാൻ സുപ്രീംകോടതി വിധികളുടെ മറവിൽ വ്യാജപ്രചാരണങ്ങൾ നടത്തിയിരുന്ന കോൺഗ്രസിനെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌ കോൺഗ്രസ്‌ നേതാക്കളും കപടപരിസ്ഥിതി വാദികളും എക്കാലവും ജില്ലയിലെ പട്ടയവിതരണത്തിന്‌ തടസ്സമുണ്ടാക്കാൻ കോടതി വ്യവഹാരങ്ങളിൽ തളച്ചിടുകയാണ്‌. ദേവികുളം താലൂക്കിലെ എട്ടുവില്ലേജുകളിൽ നിർമാണനിരോധനത്തിന്‌ ഇടയാക്കിയത്‌ കോൺഗ്രസ്‌ നേതാക്കളാണ്‌. ഹൈക്കോടതിയും സുപ്രീംകോടതിയിലും വക്കാലത്ത്‌ എടുത്തത്‌ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. ഭൂപതിവ്‌ നിയമഭേദഗതി ചട്ടം പാസാക്കിയാണ്‌ എൽഡിഎഫ്‌ സർക്കാർ കോൺഗ്രസ്‌ സർക്കാരുകൾ കൊണ്ടുവന്ന കരിനിയമങ്ങളെ മറികടന്നത്‌. നേതാക്കളായ എം എൻ വിജയൻ, വി കെ സലിം, സന്തോഷ് തോമസ്, എം എൻ സുഭാഷ് , പി കെ രാജു എന്നിവർ ചേർന്ന് കൃഷിക്കാരോട് ഒപ്പം നിന്ന് വില്ലേജ് ഓഫീസിൽ അപേക്ഷകൾ നൽകി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home